എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/നാഷണൽ കേഡറ്റ് കോപ്സ്
(എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട്/നാഷണൽ കേഡറ്റ് കോപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒത്തൊരുമയും അച്ചടക്കവും എന്നതാണ് എൻ.സി.സി.യുടെ മുദ്രാവാക്യം. രാജ്യത്ത് എൻ.സി.സി. 1948 ജുലായ് 15-ന് സ്ഥാപിക്കപ്പെട്ടു.1917-ൽ തുടങ്ങിയ 'യൂണിവേഴ്സിറ്റി കോർപ്സ്'-ആണ് എൻ.സി.സി.യുടെ മുൻഗാമി. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.
- യുവാക്കൾക്കിടയിൽ സ്വഭാവഗുണം , ധൈര്യം , സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നഗ്ധസേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.
- സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.
- യുവാക്കൾക്കിടയിൽ സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.
- 1954ൽ ഒരു ത്രിവർണ്ണ പതാക എൻ.സി.സി. ഉപയോഗിക്കാൻ തുടങ്ങി. മൂന്ന് നിറങ്ങളും മൂന്ന് സേനാ വിഭാഗങ്ങളെ സൂജിപ്പിക്കുന്നതായിരുന്നു. ചുവപ്പ് കരസേനയെ പ്രതിനിധീകരിക്കുന്നു, കടും നീല നാവിക സേനയെയും, ഇളം നീല വായു സേനയെയും പ്രതിനിധാനം ചെയ്യുന്നു. എൻ.സി.സി. എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്വർണ്ണ നിറത്തിൽ പതാകയുടെ മധ്യഭാഗത്തായി ലേഖനം ചെയ്തിരിക്കുന്നു. എൻ.സി.സി. എന്ന് എഴുതിയതിന് ചുറ്റുമായി വിടർന്ന 17 താമരകൾ കോർത്ത മാല 17 ഡയറക്ടറേറ്റിനെ പ്രതിനിധാനം ചെയ്യുന്നു.
- നവമ്പർ മാസത്തിലെ നാലാമത്തെ ഞായറാഴ്ച എൻ.സി.സി. ദിനമായി ആചരിക്കുന്നു.