എം ടി യു പി എസ് തൃക്കുന്നപ്പുഴ/പ്രവർത്തനങ്ങൾ/2026-27
2026-2027 അധ്യയനവർഷത്തെ വരവേറ്റുകൊണ്ട് ജൂൺ മാസം 1-ാം തീയതി രാവിലെ എം.റ്റി. യു. പി. സ്കൂൾ തൃക്കുന്നപ്പുഴയിൽ വെച്ച് ഈ വർഷത്തെ പ്രവേശനോത്സവം അതീവ ഭംഗിയായിയും വിപുലമായ പരിപാടികളോടെയും ആഘോഷിച്ചു.
കുട്ടികളുടെ സർഗ്ഗാത്മകതയും അക്ഷരവഴികളും ഉണർത്തുന്നതിനായി തയ്യാറാക്കിയ 'അക്ഷരവൃക്ഷത്തിൽ' അക്ഷരങ്ങൾ തൂക്കിക്കൊണ്ടാണ് ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾക്ക് തുടക്കം കുറിച്ചത്. വിദ്യാലയമുറ്റത്തേക്ക് കടന്നുവന്ന നവാഗതരായ കുരുന്നുകളെയും മുതിർന്ന വിദ്യാർത്ഥികളെയും അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് മധുരവും സ്നേഹവും നൽകി സ്വീകരിച്ചു.
തുടർന്ന് കൃത്യമായ കാര്യപരിപാടികളോടെ ഔദ്യോഗിക യോഗം ആരംഭിച്ചു:
പ്രാരംഭ പ്രാർത്ഥന: ജോണിക്കുട്ടി (ഇവാഞ്ചലിസ്റ്റ്) നിർവഹിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി.
സ്വാഗതം: വിദ്യാലയ ഹെഡ്മിസ്ട്രസ് മറിയാമ്മ വർഗീസ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും ഹൃദ്യമായ ഭാഷയിൽ സ്വാഗതം ആശംസിച്ചു.
വെൽക്കം ഡാൻസ് : തുടർന്ന് കുമാരി. ദേവനന്ദയും പാർട്ടിയും അവതരിപ്പിച്ച മനോഹരമായ സ്വാഗതനൃത്തം പരിപാടിക്ക് മാറ്റുകൂട്ടി.
അധ്യക്ഷ പ്രസംഗം: പി.ടി.എ പ്രസിഡന്റ് സുമയ്യ. എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഉദ്ഘാടനം: തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യപ്രഭാഷണവും അക്ഷരദീപം തെളിയിക്കലും: എൽ.എ.സി പ്രസിഡന്റ് റെവ. ഐസക് മാത്യു മുഖ്യപ്രഭാഷണം നടത്തുകയും, കുട്ടികളിൽ അറിവിന്റെ വെളിച്ചം പകർന്നുകൊണ്ട് 'അക്ഷരദീപം' തെളിയിക്കുകയും ചെയ്തു.
ആശംസകൾ: ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജില. എ, വാർഡ് മെമ്പർ
സുധിലാൽ തൃക്കുന്നപ്പുഴ എന്നിവർ സംസാരിച്ചു.
മാപ്പിളപ്പാട്ട്: തുടർന്ന് കുമാരി. അൽഫിയ. എൻ അവതരിപ്പിച്ച മനോഹരമായ മാപ്പിളപ്പാട്ട് സദസ്സിന് വിരുന്നേകി.
തുടർന്നുള്ള ആശംസകൾ: മുൻ പി.ടി.എ പ്രസിഡന്റ് കെ. വാസു, എൽ.എ.സി അംഗങ്ങളായ ഈപ്പൻ ജോൺ, സി. ജെ. ജോൺസൺ, ഉണ്ണി വർഗീസ്, മുൻ പി.ടി.എ പ്രസിഡന്റ് ഷാജി വലിയതറയിൽ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു.
പഠനോപകരണ വിതരണം: പുതിയ അധ്യയന വർഷത്തിലേക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം നടന്നു.
കൃതജ്ഞത: സീനിയർ അസിസ്റ്റന്റ് ഷൈനി ജേക്കബ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
മധുരതരമായ സമാപനം:
ഔദ്യോഗിക പരിപാടികൾക്കിടയിൽ ശ്രീജ ചേച്ചി സ്വന്തമായി തയ്യാറാക്കി കൊണ്ടുവന്ന സ്വാദിഷ്ടമായ കേക്കും കുട്ടികൾക്കും അധ്യാപകർക്കും വിതരണം ചെയ്തത് വേറിട്ടൊരു അനുഭവമായി. തുടർന്ന് ഉച്ചയോടുകൂടി എല്ലാവർക്കും പ്രവേശനോത്സവത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഉച്ചയൂണും , പായസവും നൽകി. നവാഗതരായ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടനവധി നല്ല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ഈ വർഷത്തെ പ്രവേശനോത്സവം ഉച്ചയ്ക്ക് ശേഷം സമാപിച്ചു.