ഗാന്ധി ദർശൻ ക്ലബ്

ഗാന്ധസ്മൃതി എം ടി യു പി എസ് തൃക്കുന്നപ്പുഴ സ്കൂൾ ഗാന്ധി ദർശൻ ക്ലബ് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന "ഗാന്ധിയെ തേടി "പരിപാടി തുടങ്ങി. ഗാന്ധിയൻ ആശയങ്ങളും, ദർശനങ്ങളും വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടി പത്രലേഖകന്മാർക്ക് പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു. ജനുവരി 30 ന് സമാപിക്കുന്ന പരിപാടിയുടെ ഭാഗമായി പ്രഭാഷണങ്ങൾ,പ്രദർശനങ്ങൾ, ലഹരി വിരുദ്ധ കാമ്പയിൻ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായിനടക്കും.