എം ജി എം യു പി സ്കൂൾ കോട്ടമല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2022-23 പ്രവർത്തനങ്ങൾ

മേളകൾ 2022-23

ചിറ്റാരിക്കൽ ഉപജില്ല കലാ കായിക ശാസ്ത്ര മേളകളിൽ എം.ജി.എം ന്റെ പ്രതിഭകൾ തങ്ങളുടെ വ്യക്തി മുദ്രകൾ പതിപ്പിക്കുക തന്നെ ചെയ്തു. ജില്ലാ കലാമേളയിലും പങ്കെടുത്തു കൊണ്ട് സ്കൂളിന്റെ യശസ്സ് ഉയർത്തുവാൻ എം.ജി.എം.ന്റെ ചുണകുട്ടി കൾക്ക് സാധിച്ചു.

മില്ലറ്റ് മേള

ആഗോള മില്ലറ്റ് വർഷം 2023 നോട് അനുബന്ധിച്ച് നടന്ന സ്കൂൾ തല പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. റാഗി, തിന, ചാമ, ചോളം, തുടങ്ങിയ ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ പാനീയങ്ങൾ മധുരപലഹാരങ്ങൾ കറികൾ എന്നിങ്ങനെയുള്ള വിഭവങ്ങൾ വൈവിധ്യമാർന്നതും രുചികരവും പോഷകസമ്പുഷ്ട്‌ വുമായിരുന്നു. ഇതിന് പൂർണ്ണ പിന്തുണ നൽകിയ രക്ഷിതാ ക്കളുടെ സഹകരണം പ്രശംസനീയമാണ്.

നാടൻ വിഭവങ്ങളാൽ സമൃദ്ധമായി ക്ലാസ്സിൽ ഒരു സദ്യയും പലഹാരമേളയും 2022-23

പുസ്തകങ്ങൾക്കപ്പുറം ക്ലാസ് റൂം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ സംഘടിപ്പിച്ച ക്ലാസ് റൂം സദ്യ വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ട് ശ്രദ്ധ ആകർഷിച്ചു.എൽ പി ക്ലാസ് കുട്ടികൾ സംഘടിപ്പിച്ച സദ്യയിൽ 40 ഓളം കറികളും പായസവും ഏവരെയും അത്ഭുതപ്പെടുത്തി.രണ്ടാം ക്ലാസ് സംഘടിപ്പിച്ച പലഹാരമേളയിൽ വിവിധതരത്തിലുള്ള നാടൻ പലഹാരങ്ങൾ പരിചയപ്പെടുകയും രുചിക്കുകയും ചെയ്തു.

നാവിൽ പുതുരുചി ഉണർത്തി പാനീയ മേള

പ്രകതിദത്തമായ പഴങ്ങളും ഇലകളും പൂക്കളും മറ്റും ഉപയോഗിച്ച് വൈവിധ്യങ്ങളായ പാനീയങ്ങൾ നിർമ്മിച്ച് വേറിട്ട മാതൃക തീർത്തു എം.ജി.എം. ജങ്ക് ഫുഡുകളും സോഫ്റ്റു ഡ്രിങ്കുകളും കയ്യടക്കിയ നമ്മുടെ മേഖലയിൽ ആരോഗ്യത്തിനു ഗുണകരമായ നാടൻ പരിചയപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്.

പഠനയാത്ര 2022

സഞ്ചാരം രസകരമായ ഒരു അനുഭവമാണ് ക്ലാസ് റൂം പ്രവർത്തനങ്ങൾക്കപ്പുറം കണ്ണിനും മനസ്സിനും കുളിരേകിക്കൊണ്ട് മംഗലാപുരത്തും കണ്ണൂർ മായി നടന്ന പഠനയാത്ര ആസ്വാദജനകമായിരുന്നു കേവലം പുസ്തകങ്ങളിലൂടെ മാത്രമല്ല കണ്ടും കേട്ടും അറിവിൻറെ വാതായനങ്ങൾ തുറന്നു കൊണ്ട് കുട്ടികളുടെ പ്രായോഗിക ജീവിതത്തിൻറെ സത്യമുള്ള മുഖംമൂടി കൂടി ദർശിക്കാൻ കുട്ടികൾക്ക് സാധിച്ചു

ഓണാഘോഷം 2022

കോവി ഡാനന്തരം വന്ന ഓണാഘോഷം വളരെ ഗംഭീരമായി തന്നെ യാണ് എം.ജി.എം ആഘോഷിച്ചത്. വിഭവ സമൃദ്ധമായ സദ്യയോടൊപ്പം പൂക്കള മത്സരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ തന്റെ പ്രജകളെ കാണാൻ എഴുന്നള്ളിയ മാവേലി തമ്പുരാനും കുട്ടികളുടെ വിവിധ കലാപരി പാടികളും ഓണാഘോഷത്തിന്റെ മാറ്റു കൂട്ടി.

ലഹരിമുക്ത കേരളം 2022

വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിമുക്ത കേരളം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പരിപാടികളാന്ന് കോട്ടമല എം.ജി.എം. സ്കൂൾ ഏറ്റെടുത്ത് നടത്തിയത് ലഹരി വിരുദ്ധ റാലി ഫ്ലാഷ് മോബ് Skit poster പ്രദർശനം ബോധവത്ക്കരണ ക്ലാസുകൾ കോലം കത്തിക്കൽ എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ പരിപാടി കളോടെ സമൂഹത്തിന് ഒരു മാതൃകയായി തന്നെ  എം.ജി.എം. നിലകൊണ്ടു ..

റിപ്പബ്ലിക് 2023

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം വളരെ ഗംഭീരമായി തന്നെ എംജിഎം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷെർലി ട ടീച്ചറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ശുചീകരണ വാരാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു

ശിശുദിനം

KG കുരുന്നു കളുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിന Assembly വളരെ നയന മനോഹരവും ഹൃദ്യവുമായിരുന്നു. ചാച്ചാജിയെ അനുസ്മരിച്ചു കൊണ്ടുള്ള പാട്ടുകളും മുദ്രാവാക്യങ്ങളുമായി സ്കൂൾ അന്തരീക്ഷം മുഖരിതമായി ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ കുരുന്നുകൾക്കും സമ്മാന വിതരണം നടത്തി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ആരങ്ങേറി പാൽപായസം നുണഞ്ഞു കൊണ്ടുള്ള ഈ ശിശുദിനം വളരെ അനുഭവേദ്യമായിരുന്നു.

ചാന്ദ്രദിനം

july 21 ചാന്ദ്രദിനം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം ചിത്രരചന Skit qu iz മത്സരം തുടങ്ങിയവ നടത്തപ്പെടു മായനാക്കളരിയുടെ ഭാഗമായി മുൻ റിട്ടയർ ഡ് അദ്ധ്യാപിക ശ്രീമതി കെ.എം. സാറാമ്മ മലയാള മനോരമ ദിനപത്രത്തിന്റെ അഞ്ചു കോപ്പികൾ വീതം Sponser ചെയ്തു.

Doctors day

July 1 ഡോക്ടേഴ്സ് ദിനം വ്യത്യസ്തമായ പരിപാടി കളോടെയാണ് എം.ജി.എം ആഘോഷിച്ചത്. ഡോക്ടർമാരുടെ വേഷത്തിൽ കുട്ടി ഡോക്ടർമാർ ഓരോ ക്ലാസിലും സന്ദർശനം നടത്തുകയും ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു.