എം എ എസ് എം എച്ച് എസ് വെന്മേനാട്/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിന്റെ അഭിമാനമായ നിലകൊള്ളുന്ന ഗൈഡ്സ് യൂണിറ്റ് 2008 ൽ ആണ് സ്കൂളിൽ പ്രവർത്തനം ആരംഭിക്കുന്നത്. അന്നുമുതൽ ഇന്നുവരെയും അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ ഈ യൂണിറ്റിന് സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഗൈഡ്സ് യൂണിറ്റും ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആണ് നിലവിലുള്ളത്. നിലവിൽ 31 കുട്ടികൾ അടങ്ങിയ ഈ യൂണിറ്റിൽ ഈ വർഷം 14 വിദ്യാർത്ഥികൾ രാജ്യ പുരസ്കാർ അവാർഡ് കരസ്ഥമാക്കുകയും 13 കുട്ടികൾ തൃതിയ പരീക്ഷയ്ക്ക് വിധേയരാവുകയും ചെയ്തു. വിദ്യാലയത്തിന്റെ ഏതു പൊതു പരിപാടികളിലും അച്ചടക്ക നിയന്ത്രണത്തിനും പരിസര ശുചീകരണത്തിനും മറ്റുമായി ഗൈഡ്സ് വിദ്യാർത്ഥികളുടെ സാന്നിധ്യം ഒഴിച്ചുകൂടാൻ ആവാത്തതാണ്.