എം എസ്സ്. വി എച്ച്.എസ്സ്. വാളകം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്


ലിറ്റിൽകൈറ്റ്സ് സ്കൂൾ ക്യാമ്പ് 2025

2024-2027 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് മെയ് 27 ചൊവ്വാഴ്ച വാളകം മാർ സ്റ്റീഫൻ സ്കൂളിൽ വച്ചു നടന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബൈജു എം വർഗീസിന്റെ അധ്യക്ഷതയിൽ സെന്റ് ജോൺസ് എച്ച് എസ് പുളിന്താനം കൈറ്റ്മാസ്റ്റർ ശ്രീ ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.കൈറ്റ്മിസ്ട്രസ് ശ്രീമതി മേരി പി അൽഫോൻസ് സ്വാഗതവും ബാച്ച് ലീഡർ കുമാരി അൻവിയ ഷിജോ നന്ദിയും പറ‌‌‍ഞ്ഞു.പത്തുമണിക്കുള്ളിൽ രെജിസ്ട്രേഷൻ നടപടികൾ പൂ‍ർത്തീകരിച്ച് ക്യാമ്പ് ആരംഭിച്ചു.മ‍ഞ്ഞുരുക്കൽ,റീൽസ് നി‍ർമ്മാണം,ക്യാമറ എങ്ങനെ ഉപയോഗിക്കാം,വീഡിയോ എഡിറ്റിംഗ് എന്നീ ഘട്ടങ്ങളിലൂടെയാണ് ക്യാമ്പ് മുൻപോട്ട് പോയത്.കുട്ടികളുടെ സജീവ പങ്കാളിത്തത്തിനായി അഞ്ചു ഗ്രൂപ്പുകളായി തിരിച്ചു.ഓരോ ഗ്രൂപ്പിനും ഓരോ ലീഡർ.ക്യാമ്പ് അന്തരീക്ഷത്തിലേക്ക് കൊണ്ടുവരാൻ സോഷ്യൽ മീഡിയാ ഗെയിം നടത്തി.ഓരോ ഗ്രൂപ്പിനും അവർ തെരഞ്ഞെടുത്ത സോഷ്യൽ മീഡിയായുടെ പേരു നൽകി.

തുടർന്ന് കുട്ടികൾക്ക് അവർക്ക് സുപരിചിതമായ റീൽസ് നിർമ്മിക്കാനുള്ള അവസരം നൽകി.കുട്ടികൾ താൽപ്പര്യത്തോടെ പ്രവർത്തനത്തിൽ ഏർപ്പെട്ടു.രണ്ടു ഗ്രൂപ്പുകൾ സമയബന്ധിതമായി പൂർത്തിയാക്കി.പിന്നീട് ക്യാമറ എപ്രകാരം കൈകാര്യം ചെയ്യണമെന്ന് വ്യക്തമാക്കി.ഒരു വീഡിയോ നിർമ്മാണത്തിൽ സ്ക്രിപിറ്റിന്റെ പ്രാധാന്യം വ്യക്തമാക്കാൻ നിലവാരമുള്ള പ്രമോഷൻ വീഡിയോകൾ കാണിച്ചു.പിന്നീട് സ്പോട്സ് മീറ്റുമായി ബന്ധപ്പെട്ട ഒരു പ്രമോ വീഡിയോ തയ്യാറാക്കാൻ ആവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്കാൻ ഗ്രൂപ്പടിസ്ഥാനത്തിൽ കുട്ടികളോട് ആവശ്യപ്പെട്ടു.ശേഷം Kdenlive എന്ന സോഫ്റ്റ് വെയറിന്റെ സഹായത്താൽ എങ്ങനെ എഡിറ്റ് ചെയ്യാമെന്ന് കൈറ്റ്മാസ്റ്റർ വ്യക്തമാക്കി.തുടർന്ന് കുട്ടികൾ ലഭ്യമായ വീഡിയോകൾ പ്രയോജനപ്പെടുത്തി വീഡിയോകൾ തയ്യാറാക്കി.നാലരയോടെ ക്യാമ്പ് അവസാനിച്ചു.