എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അക്ഷരവൃക്ഷം/''' കോവിഡ് ഒരു മഹാമാരി .'''
കോവിഡ് ഒരു മഹാമാരി
കോവിഡ് എന്ന രോഗത്തെ തടയാനുള്ള ഏറ്റവും ലളിതവും പ്രായോഗികവുമായ വഴി ഇടയ്ക്കിടെ കൈകഴുകുക എന്നതാണ്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും ചുമച്ചതിനും തുമ്മിയതിനും ശേഷവും മൃഗങ്ങളുമായി ഇടപഴകിയതിനു ശേഷവും വൃത്തിയായി സോപ്പുപയോഗിച്ച് കൈകൾ കഴുകണം. 20 സെക്കന്റ് കൈകൾ നന്നായി ഉരച്ചു കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഹാൻഡ് സാനിറ്റയിസർ ഉപയിഗിക്കാം.
|