എം എം യു പി എസ്സ് പേരൂർ/അക്ഷരവൃക്ഷം/'''കൊറോണയെന്ന ഭീകര ജീവി'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെന്ന ഭീകര ജീവി

പ്രീയപ്പെട്ട കൂട്ടുകാരെ,

ലോകമൊട്ടാകെ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിനെ നമുക്കെല്ലാവർക്കും അറിയാം.കോവിഡ്- 19 എന്ന പേരിലും ഇതിനെ അറിയപ്പെടുന്നു. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ നിന്ന് ഇപ്പോൾ നമ്മുടെ കേരളത്തിലും കൊറോണ പടർന്നു പിടിച്ചിരിക്കുന്നു. ഈ മഹാമാരിയെ ഈ ലോകത്തു നിന്നു തന്നെ തുടച്ചു നീക്കണം. അതിന് നാം മനുഷ്യർ തന്നെ വിചാരിച്ചാലെ സാധ്യമാകൂ.അതിനായി നാം വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനോടൊപ്പം ഇതിനെക്കുറിച്ച്നാം ബോധവാൻമാരായിരിക്കുകയും വേണം.


     * കൊറോണ രോഗ ലക്ഷണങ്ങൾ  


• വരണ്ട ചുമ
• മൂക്കൊലിപ്പ്
• ജലദോഷം
• കടുത്ത പനി
• തൊണ്ട വേദന
• ന്യുമോണിയ


        * പകരുന്ന വഴികൾ 


• വായുവിൽ നിന്ന്
• സ്പർശനത്തിലൂടെ
• മ്യഗങ്ങളിലൂടെ
• സ്രവങ്ങളിൽ നിന്ന്
• രോഗ ബാധിതരുമായുള്ള സമ്പർക്കത്തിലൂടെ


ഇതൊക്കെ മനസ്സിലാക്കിക്കൊണ്ട് ഈ മഹാമാരിയെ ലോകത്ത് നിന്നു തന്നെ നിർമ്മാർജ്ജനം ചെയ്യേണ്ടത് നാം ഓരോരുത്തരുടേയും കടമയും കർത്തവ്യവും ആണ്.

നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


• ഓരോ 20 മിന്ട്ട് കൂടുമ്പോഴും ഹാൻറ് വാഷ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക.
• പുറത്തു പോകുമ്പോൾ മാസ്കും ഗ്ലൗസ്സുകളും ഉപയോഗിക്കുക.
• ഹാൻറ് സാനിറ്ററൈസർ ഉപയോഗിക്കുക.
• കഴിവതും പുറത്തുപോകാതിരിക്കുക, കൂട്ടം കൂടാതിരിക്കുക.
• ആഘോഷങ്ങൾ കഴിവതും ഒഴിവാക്കുക.


     ഈ മഹാമാരിയെ  ലോകത്തുനിന്നും ഇല്ലാതാക്കുന്നതിന് നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം
     “കരുത്തോടെയിരിക്കൂ....   കരുതലോടെയിരിക്കൂ "''


ഗൗരി നന്ദന.ബി.എ
4 B എം എം യു പി എസ്.പേരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ