എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അക്ഷരവൃക്ഷം/പ്രകൃതിയാണ് മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാണ് മാതാവ്


2018- 2019 കാലത്തെ പ്രളയം നമ്മളെ ജീവിതം എന്താണെന്ന് പഠിപ്പിക്കുകയും ചെയ്തു. ഏതു വിധത്തിലും പ്രകൃതിയെ നാം സംരക്ഷിക്കുക, ചെടികൾ മരങ്ങൾ കാവുകൾ അങ്ങനെ നാന തരത്തിൽ ഉള്ള ജീവജാലങ്ങൾ, ഇവ നമ്മുടെ ജീവിതത്തിൽ ഒഴിച്ച്കൂടാൻ പറ്റാത്ത ഇവയുമായി നാം ഇഴുകി ചേരുകയും സംരക്ഷിക്കുകയും ചെയ്യണം. നമ്മുടെ പ്രകൃതിയോട് നാം ചെയ്യുന്ന ക്രൂരതക്ക് പ്രകൃതി നമ്മോട് ചെയ്യുന്ന പരിണിത ഫലങ്ങൾ നാം അനുഭവിക്കുകയും വിവിധതരം രോഗങ്ങൾ നമ്മെ വേട്ടയാടുകയും ചെയ്യുന്നു. ഓരോ കുഞ്ഞുതലമുറയും ഉണ്ടാവുന്നപോലെ സ്നേഹവും കരുതലും നാം പ്രകൃതിക്ക് നൽകണം. അല്ലാത്തപക്ഷം പ്രകൃതി നമ്മളെ ക്രൂരമായി വേദനിപ്പിക്കും. അതിനു ഉദാഹരണങ്ങൾ ആണ് പ്രകൃതി ദുരന്തവും ഈ മാരക രോഗങളും.ഈ കോവിഡ കാലത്ത് വീട്ടിൽ ഇരുന്നപ്പോൾ ആണ് പ്രകൃതിയെ കുറിച്ച് കൂടുതൽ അറിഞ്ഞത്.പരിസ്ഥിതി മലിനീകരണം ഉണ്ടാകാതിരിക്കാൻ നാം പ്ലാസ്റ്റിക് വസ്തുകൾ വലിച്ചെറിയാതിരിക്കുക. പ്രകൃതിയെ നമ്മൾ സ്നേഹിച്ചാൽ പ്രകൃതി നമ്മളെ കൈവിടില്ല. അത് മഴപോലെ, പുഴപോലെ ഇടി മിന്നൽ പോലെ കാറ്റായി തണലായി വെയിലായി പൂവായി കായായി........................................................

പ്രാർത്ഥന
2 എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം