എം. സി. സി. എച്ച്. എസ്. എസ്. കോഴിക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജർമ്മൻ മിഷിനറി റവ. ജോൺ മൈക്കൾ ഫ്രിറ്റ്സ് 1842 മെയ് 14 ന് കോഴിക്കോട് എത്തിച്ചേർന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബാസൽ ഇവാ‍ഞ്ചലിക്കൽ മിഷന്റെ കീഴിൽ കോഴിക്കോടിനടുത്ത് കല്ലായിൽ വളരെ എളിയ തോതിൽ ഒരു പ്രൈമറി സ്ക്കൂൾ 1848ൽ ആരംഭിച്ചു. കോഴിക്കോട്ടെ ആദ്യത്തെ ഇംഗ്ലീഷ് സ്ക്കൂൾ ആയിരുന്നു അത്. ഇത് ബി.ഇ.എം.ആൻഗ്ലോ വെനാക്കുലർ സ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.1859ൽ ഈ സ്ക്കൂൾ കല്ലായിൽ നിന്നും കോഴിക്കോടിന്റെ നഗരമധ്യത്തിൽ മാനാഞ്ചിറയുടെ കിഴക്ക് ഭാഗത്ത് മാറ്റി സ്ഥാപിക്കപ്പെട്ടു. 1872ൽ ഇത് ഒരു മിഡിൽ സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. മൂന്ന് കൊല്ലങ്ങൾക്ക് ശേഷം 1879ൽ ഇത് ഹൈസ്ക്കൂൾ ആയി ഉയർത്തപ്പെട്ടു. 20‌ാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ കുട്ടികളുടെ ബാഹുല്യം നിമിത്തം ഈ സ്ക്കൂൾ മാനാഞ്ചിറയിൽ നിന്നും ഒരു കിലോമീറ്റർ അകലെ പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഒന്നാം ലോക മഹായുദ്ധ കാലത്ത് ബാസൽ മി‍‍‍‍‍‍‍‍‍ഷന്റെ സ്വത്തുക്കൾ ബ്രിട്ടീ‍‍ഷ് ഗവൺമെന്റ് കണ്ടു കെട്ടുകയുണ്ടയി. മിഷിന്റെ കീഴിലുള്ള എല്ലാ സ്ക്കൂളുകളും മിഷന്റെ തന്നെ മറ്റൊരു സ്ഥാപനമായ മലബാർ സൗത്ത് കാനറ വിദ്യാഭ്യസ സമിതിക്ക് കൈമാറി ജർമ്മൻ മിഷിനറിമാർ തിരിച്ച് പോയി. പിന്നീട് ഈ സ്ഥാപനങ്ങൾ മദ്രാസ് ക്രിസ്ത്യൻ കോളേജ് ഏറ്റെടുക്കുകയും ഈ സ്ഥാപനത്തിന്റെ പേര് മലബാർ ക്രിസ്ത്യൻ കോളേജ് ഹൈസ്ക്കൂൾ എന്നാക്കുകയും ചെയ്തു.1947ൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ രൂപീകരിക്കപ്പെടുകയും മലബാർ സൗത്ത് കാനറാ ക്രിസ്ത്യൻ വിദ്യാഭ്യാസ സമിതി ഈ സ്ക്കൂളുകൾ ചർച്ച് ഓഫ് സൗത്ത് ഇന്ത്യക്ക് കൈമാറുകയും ചെയ്തു.1960ൽ സ്ക്കൂളിലെ പ്രൈമറി വിഭാഗം ഹൈസ്ക്കൂളിൽ നിന്ന് വിട്ട് എം.സി.സി. എൽ.പി. സ്ക്കൂൾ ആയി പ്രവർത്തനം അരംഭിച്ചു.2000ത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സ്ക്കൂളിന്റെ പേര് എം.സി.സി. ഹയർ സെക്കന്ററി സ്ക്കൂൾ എന്നാവുകയും ചെയ്തു.