സഹായം Reading Problems? Click here


എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട/അക്ഷരവൃക്ഷം/ഓർമ തൻ വഴിയേ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഓർമ തൻ വഴിയേ

ഓർമതൻ വീഥിയിൽ ഒപ്പം നടക്കുവാൻ
ഓർമകൾ മാത്രമേ കൂട്ടിനുള്ളു
ഓർമതൻ പുസ്തക താളു മറിക്കുമ്പോൾ
ഓർക്കാതെ പോയതും ഓർമ വന്നു
താതൻ തൻ കൈ തൂങ്ങി പിച്ച നടക്കുമ്പോൾ
പിടിവിട്ടു ഒരുപാട് അടിതെറ്റി വീണതും
പതിയെ പതിയെ നടക്കാൻ പഠിച്ചതും
പലതും മനസിൽ തെളിഞ്ഞു വന്നു
തോരാതെ പെയ്യുന്ന മഴയുള്ള നാളുകളിൽ
കൂട്ടരുമൊരുമിച്ചു മഴയിൽ കളിച്ചതും
കോരിച്ചൊരിയുന്ന മഴതൻ വികൃതിയിൽ
വയലുകൾ മുഴുവൻ പുഴയായി മാറുമ്പോൾ
ഒരു കളിതൊഴൻ നടന്നു തിരയുന്നു വയലിൻ
വരമ്പിനെ പിന്നാലെ കൂട്ടർ വികൃതി കാണിച്ചു
ഉറുമ്പിൻ നിരപോൽ മുന്നോട്ടു പോയതും
എല്ലാം മനസിൽ തെളിഞ്ഞു വന്നു
ഓർമതൻ ചിറകിൽ പാറി പറന്നു
ഞാൻ ഒരുപാട് ദൂരം താണ്ടി
ഓർമതൻ പുസ്തകത്താള് മടക്കുമ്പോൾ
ഓർമതൻ വഴിയിൽ ഞാനേകനായി

നൈബി മോൾ
9 A എം. ടി. എച്ച് എസ്സ് ചണ്ണപ്പേട്ട
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത