എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വിഷു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ വിഷു

ലോകമെമ്പാടുമുള്ള മലയാളികളെ സംബന്ധിച്ച് വിഷു എന്നത് ഒഴിച്ചുകൂടാനാവാത്ത ഒരു ആഘോഷമാണ്. എന്നാൽ നമ്മുടെ ഇപ്പോഴത്തെ വിഷു കൊറോണ വൈറസ് വരുത്തിവച്ച വിപത്തിനെ ഭയന്ന് ആർഭാടങ്ങൾ ഒഴിവാക്കി നാം ആഘോഷിച്ചു.ഈ കൊറോണ കാലം നമ്മെ പഠിപ്പിച്ച ചില നല്ല ശീലങ്ങൾ ഉണ്ട് .നമ്മുടെ പൂർവികർ അനുവർത്തിച്ചു വന്നതും എന്നാൽ നമ്മുടെ സൗകര്യത്തിന് വേണ്ടി നാം മനപ്പൂർവ്വം മറന്നതുമായ ചില കാര്യങ്ങൾ.അതിൽ പ്രധാനം നമ്മുടെ പൂർവികർ അതിഥികളെ സ്വീകരിച്ചിരുന്നത് കൈകൂപ്പി നമസ്കാരം പറഞ്ഞുകൊണ്ടായിരുന്നു. കൂടാതെ വീടിനു പുറത്ത് പോയി വരുമ്പോൾ കാലും കൈയും മുഖവും കഴുകിയിട്ട് മാത്രമേ വീടിനകത്ത് പ്രവേശിക്കാറുള്ളു.മൺമറഞ്ഞുപോയ ഈ നല്ല ശീലങ്ങൾ മലയാളിയെ ഓർമ്മിപ്പിക്കാനും അനുസരിപ്പിക്കാനും ഇത്തിരിക്കുഞ്ഞനായ ഒരു കൊറോണ വൈറസ് വേണ്ടിവന്നു.

ഈ വിഷുകാലത്തെ എന്റെ ഏറ്റവും വലിയ സന്തോഷം ഞാൻ കണിവച്ച വെള്ളരി എന്റെ വീട്ടിൽ കായ്ച്ചതാണ് .കൂടാതെ കണ്ണിനും മനസ്സിനും കുളിർമയേകി എനിക്ക് പൂക്കാൻ ഒരു കൊറോണയും തടസ്സമല്ല എന്ന മട്ടിൽ പരിഭവം കൂടാതെ പൂത്ത കണിക്കൊന്നകളും ചക്കയും, മാങ്ങയും ,കശുമാങ്ങയും എല്ലാം.നമുക്ക് കാത്തിരിക്കാം കൊറോണ വൈറസ് വരുത്തി വച്ച നാശനഷ്ടങ്ങൾ മറന്ന് നമ്മുടെ പൂർവികർ തന്നിട്ടു പോയ നല്ലശീലങ്ങളെ, ഇനിവരുന്ന ആ നല്ല നാളുകളെ അതിൽ ഓണവും വിഷുവും ഉത്സവങ്ങളും എല്ലാം ഉണ്ടാകട്ടെ...

അവന്തിക.എം.ജെ
5 എം. ജി. എം. യു. പി. എസ്. എടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 02/ 2024 >> രചനാവിഭാഗം - ലേഖനം