എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സ്കൗട്ട്&ഗൈഡ്സ്
BHARATH SCOUT & GUIDE
സ്കൂളുകളിൽ സേവന തൽപരരായ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ഒരു കൂട്ടായ്മയാണ് സ്കൗട്ട് & ഗൈഡ്സ്. നമ്മുടെ സ്കൂളിൽ ഗേൾസ് മാത്രം ആയതുകൊണ്ട് ഗൈഡ്സ് വിഭാഗത്തിന്റെ 2 യൂണിറ്റുകളാണുള്ളത്. രണ്ട് യൂണിറ്റുകളിലായി 50 ഓളം കുട്ടികൾ നമ്മുടെ സൂകൂളിലുണ്ട്. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും ഇവരുടെ പ്രവർത്തനങ്ങൾ നമ്മൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. രാജ്യപുരസ്കാരം ലഭിക്കുന്ന കുട്ടികള്ക്ക് 24 മാർക്ക് SSLC പരീക്ഷയിൽ ഗ്രേസ്മാർക്കായി ലഭിക്കുന്നു. സാമൂഹിക സേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കുന്ന പ്രവർത്തനങ്ങളാണ് കുട്ടികൾ ചെയ്യുന്നത്. സുഹാന ടീച്ചർക്കാണ് നമ്മുടെ സ്കൂളിലെ ഗൈഡ്സ് ഡ്യൂട്ടി ഉള്ളത്.