എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് കാലത്ത് സ്കൂൾ അടച്ചിട്ട സാഹചര്യത്തിലും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മുടങ്ങാതെ നെതീജ ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടിടുണ്ടായിരുന്നു.

*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെടി നടൽ, ഔഷധ സസ്യങ്ങളെ കുറിച്ച് വീഡിയോ പ്രസന്റേഷൻ, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങി നിരവധി പ്രവ‍‍ർത്തങ്ങൾ നടത്തിയിട്ടുണ്ടായിരുുന്നു.

*ചാന്ദ്രദിനത്തോട് അനുബന്ധിച്ച് റോക്കറ്റ് നിർമ്മാണം, ഇംപ്രൊവൈസ്ഡ് മോഡൽ, ക്വിസ്, ചാർട്ട്, ഉപന്യാസം, പോസ്റ്റർ, പ്രസംഗം, എന്നീ മത്സരങ്ങളെല്ലാം ക്ലബ്ബിൽ നടന്നിട്ടുണ്ടായിരുുന്നു.

*ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് മുക്കം പോലീസ് സർക്കിൾ ഇൻസ്‌പെക്റ്റർ മുഹമ്മദ് നിസാം സാറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവൽകരണ ക്ലാസ് നടത്തിയിരുുന്നു.

*പോഷകാഹാരം നൽകുന്നതിന്റെ ആവശ്യകതയെ കുറിച്ച് മാതാപിതാക്കൾക്കും വിദ്യാർത്ഥിനികൾക്കും ഡോ. സാബിദയുടെ നേതൃത്വത്തിൽ പോഷക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

*മാർച്ച് 22-ാം തിയ്യതി ലോക ജല ദിനവും ശാസ്ത്ര ക്ലബ്ബിൽ ആചരിച്ചിട്ടുണ്ടായിരുുന്നു.

*എസ്. സി. പി. യുടെ നേതൃത്വത്തിലുള്ള ഡിജിറ്റൽ പ്രസന്റേഷൻ, ചിത്രരചന മത്സരം എന്നിവയിലെല്ലാം നമ്മുടെ വിദ്യാലയത്തെ മുൻനിർത്തി നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനത്തിന് അർഹരാവുകയും ചെയ്തിട്ടുണ്ട്.

*ശാസ്ത്രജ്ഞരുടെ ജീവചരിത്രം, ലഘു പരീക്ഷണം എന്നിവയെല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ശാസ്ത്രമേളയും നടത്തിയിട്ടുണ്ടായിരുുന്നു.