എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/തിരികെ വിദ്യാലയത്തിലേക്ക് 21
നീണ്ട കാത്തിരിപ്പിനൊടുവിൽ നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നു എന്ന വാർത്ത അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ സന്തോഷവാന്മാരാക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വളരെ ലഘുവായ രീതിയിൽ പ്രവേശനോത്സവം ആഘോഷിച്ചു.പി. ടി.എ ,എം.പി.ടി.എ, മാനേജ്മെൻറ് പ്രതിനിധികൾ, ഹെഡ്മാസ്റ്റർ ,സഹ അധ്യാപകർ എല്ലാവരും ചേർന്ന് കുട്ടികളെ സ്വീകരിച്ചു. ക്ലാസുകൾ അണുവിമുക്തമാക്കുക യും കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുവെന്ന് നിരന്തരം ഉറപ്പുവരുത്തുകയും ചെയ്തു. രണ്ടു ബാച്ചുകളായി കുട്ടികളെ തിരിച്ചു. ഗൈഡ്സ് ജെ ആർ സി വിദ്യാർത്ഥികൾ പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു. ഹെഡ്മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ കഴിവ് പുറത്തെടുക്കാൻ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ഇത് കുട്ടികൾക്ക് വളരെ സന്തോഷം നിറഞ്ഞ ഒരനുഭവമായി മാറി.