എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കെെറ്റ്സ് 2024-27
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 08-06-2025 | 44057MCHSS |
8-ആം ബാച്ചിൽ 18 അംഗങ്ങൾ ഉണ്ട്. കൈറ്റ്സ് പ്രവേശനപരീക്ഷയിലൂടെ തെരെഞ്ഞെടുത്ത 20 പേരിൽ 2പേർ സ്കുൾ മാറിപ്പോയി.കെ.ആർ.ഉഷാറാണി,രജി.വി എന്നീ അധ്യാപികമാർ കൈറ്റ മിസ്ട്രസ്സ് മാരായി പ്രവർത്തിക്കുന്നു.ആവണി,സൂരജ്.എസ് എന്നിവർ ഈ ബാച്ചിൻെ്റ ലീഡർമാരായി പ്രവർത്തിക്കുന്നു.
ലിറ്റിൽ കെെറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024-27 ബാച്ചിൻെ്റ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം ആഗസ്റ്റ് മാസം തിയതി സ്കൂൾ ലാബിൽ
വച്ച് ടീച്ചർ ഇൻ ചാർജ് ആയ ശ്രമതി.കല ടീച്ചർ നിർവ്വഹിച്ചു.ബാലരാമപുരം സബ്ജില്ലാ മാസ്റ്റർ ട്രയിനർ ആയ രമാദേവി ടീച്ചർ ക്ലാസ്സ് എടുത്തു. കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കെടുത്തു. സ്ക്രാച്ച് പ്രാഗ്രാം,ഒപ്പൺ ട്യൂൺസ് എന്നിവ ഉപയോഗിച്ചുള്ള ആനിമേഷൻ വീഢിയോ തയ്യാറാക്കി. അർഢിനോ ഉപയോഗിച്ചുള്ള പ്രവർത്തനം കുട്ടികളിൽ കൗതുകം ഉണർത്തി.
പ്രായോഗിക പരിശീലനം
കുട്ടികളിൽ ഇൻഫർമേഷൻ ടെക്നോളജിയുടെ അഭിരുചി വർദ്ദിപ്പിക്കുന്നതിനായി ലിറ്റിൽ കെെറ്റ്സിൻെറ ആഭിമുഖ്യത്തിൽ നിരവധി ക്ളാസ്സുകൾ സംഘടിപ്പിച്ചു വരുന്നു.
ലിറ്റിൽ കെെറ്റ്സ് സ്കൂൾ ക്യാമ്പ് 2025
2024-27 ലിറ്റിൽ കെെറ്റ്സ് ബാച്ചിൻെറ സ്കൂൾ ക്യാമ്പ് 29-05-2025 വ്യാഴാഴ്ച രാവിലെ 9.30 നു സ്കൂൾ ഐ.ടി ലാബിൽ ആരംഭിച്ചു. ക്യാമ്പിൻെറ ഉദ്ഘാടനം ബഹു.ടീച്ചർ ഇൻ ചാർജ് ആയ ശ്രമതി.കല ടീച്ചർ നിർവ്വഹിച്ചു.ന്യൂ. എച്ച്.എസ്.എസ്. നെല്ലിമുട് സ്കൂളിലെ വിമല ടീച്ചർ ആണ് ക്ളാസ്സുകൾ എടുത്തത്.വിവിധ സോഷ്യൽ മീഡിയങ്ങളെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കി. കുട്ടികൾ റീൽ നിർമ്മിക്കാനും
Kden live software ഉപയോഗിച്ച് വിഡിയോ നിർമ്മിക്കാനും പഠിച്ചു.