എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/നാശവായു

Schoolwiki സംരംഭത്തിൽ നിന്ന്
നാശവായു


വിചനതീയിലപ്പുറം കൊടും തീയിക്കുമപ്പുറം
പുത‍ഞ്ഞുപൊങ്ങിയൊരു നാശവായു
സമൂഹത്തിലിന്നൊരു കരുംതിരിയായി
പടരുന്നു ആയിരംപേർക്കു ചുറ്റും
പേരറിയില്ല നാടറിയില്ല എവിടെ
നിന്നുണ്ടായെതെന്നുമറിയില്ല
ജീവരാശികളെ കുത്തിവരിക്കുന്നു
മാനവരാശിയെ വലിച്ചുകീറുന്നു
അസുരനായി മാറുന്നു നാശവായു
ലക്ഷക്കണക്കിനു കൊന്നുതിന്നിടും
നിർത്തില്ലേ നിന്റെ നാശവായു

അലർച്ചയാൽ നിർമ്മിച്ച താണ്ഡവം
അസുരനോ നീ, ദുഷ്ടനോ നീ
മനുഷ്യരാശിയുടെ ക്രൂരതയോ നീ
ലോകത്തെ മുഴുവനും വാരിവിഴുങ്ങി-
യിട്ടും തീർന്നില്ലേ നിന്റെ വിശപ്പടക്കാൻ
മരുന്നുകൾക്കുപോലും നശിപ്പിക്കാൻ
കഴിയാതെ എവിടെ നിന്നാണു നീ ഉണ്ടായത്
പാവങ്ങളെപോലും വെറുതെ വിടാതെ
നീ വായുവിൽ ചുറ്റും പാടിനടക്കുന്നു
ഓർക്കുക സ്മരിക്കുക നാശവായു

താണ്ഡവത്തിനൊരു ദിനം അന്ത്യമുണ്ടാകും
തിന്മയെ തിന്നാതെ നൻമയെ തിന്നുന്ന
ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന
നിന്റെ വിഷത്തേക്കാൾ വലിയൊരു
പ്രാർത്ഥന എന്ന ശക്തിയുണ്ട്
ഓർക്കുക.....ഓർക്കുക.....മഹാമാരി
ഓർക്കുക.....ഓർക്കുക.....നീചനേ നീ

 

രേഷ്മ.ആർ.ജെ
10 B എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത