എം.സി.എം.എച്ച്.എസ്.പട്ടിമറ്റം/അക്ഷരവൃക്ഷം/ജന്തുലോകത്തെ ഡോക്ടർമാർ

Schoolwiki സംരംഭത്തിൽ നിന്ന്
ജന്തുലോകത്തെ ഡോക്ടർമാർ

അസുഖം വരുമ്പോൾ നമ്മൾ ഡോക്ടറെ കാണാൻ പോവാറില്ലേ ?എന്നാൽ മറ്റു ജീവികളെന്തു ചെയ്യും ?സ്വയം ചികിത്സ ചെയ്യും !!ചിലരാകട്ടെ മറ്റു ജീവികളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും . യുദ്ധഭൂമിയിലെ പരിചാരകർ :സഹാറ മരുഭൂമിയിൽ കാണപ്പെടുന്ന ഉറുമ്പ് വർഗമാണ് matable ants.സദാസമയം യുദ്ധം ചെയ്യുന്ന ഇവരിൽ ചിലർ പരിക്കേറ്റു വീഴാറുണ്ട് .അവരെ പരിചാരക ഉറുമ്പുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പരിചരിക്കും .തങ്ങളുടെ കീഴ്താടി ഉപയോഗിച്ചു കൂട്ടുകാരുടെ മുറിവുകളിൽ മരുന്ന് സംയുക്തങ്ങൾ പുരട്ടുകയും മുറിവുണക്കാൻ സഹായിക്കുകയും ചെയ്യും . ദന്ത ഡോക്ടർമാർ :Plover birds എന്ന ചെറുപക്ഷികൾ മുതലയുടെ ദന്ത ഡോക്ടർ ആണ് .മുതലയുടെ വായ് ക്കകത്തു ഇരുന്ന് മോണ ,പല്ല് ,നാവ് എന്നിവ വൃത്തിയാക്കിക്കൊടുക്കും .യഥാർത്ഥത്തിൽ പല്ലുകൾക്കിടയിലെ ആഹാരാവശിഷ്ടങ്ങൾ ഭക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത് . ത്വക്ക് രോഗ വിദഗ്ധൻ :കാള ,എരുമ ,പശു ഇവരുടെ ശരീരത്തിൽ നിന്നും ചെറുപ്രാണികളെ ഭക്ഷിക്കുന്ന കൊറ്റികളും ,സിബ്രകളുടെ ഒപ്പം കാണുന്ന oxpecker bird ഇതിന് ഉദാഹരണങ്ങളാണ് .

NIYA BENNY
9A എം സി എം എച്ച് എസ്സ് എസ്സ്,പട്ടിമറ്റം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം