കൊറോണ

      
ഇനിയൊരു പൂക്കാലം കൊണ്ടുപോലും,
നിനക്കെന്നെ മോഹിപ്പിക്കാനാവില്ല,
നിനച്ചിരിക്കാതെ വന്ന കൊടുംവേനലിൽ
നമ്മൾ ഒന്നായി നെയ്തെടുത്ത,
മോഹങ്ങളും സ്വപ്നങ്ങളും.
എല്ലാം എരിഞ്ഞമർന്ന പോയി ദൂരെ,
ഇന്നു ഞാൻ ഒരു മരുഭൂമി .
 മോഹങ്ങൾ ഇല്ല സ്വപ്നങ്ങളില്ലാ
ആഗ്രഹ ങ്ങളുടെയോ
 പുൽനാമ്പ് പോലും മുളയ്ക്കാത്ത വെറും പാഴ് ഭൂമി.
      

അഭിനവ്
6 A എം.വി._എച്ച്.എസ്._തുണ്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത