എം.റ്റി എൽ .പി. എസ്. കീഴ്വായപൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇത് കോട്ടയം കോഴഞ്ചേരി  റോഡരികിൽ കീഴ് വായ്‌പ്പൂർ നെയ്തേലിപ്പടി  ഭാഗത്ത് ഒരു ചെറിയ കുന്നിന്റെ മുകളിൽ സ്ഥിതി ചെയ്യുന്നു.കൊല്ലവർഷം 1090 (1915)മിഥുനമാസം ഒന്നാം തീയതി രണ്ട് ക്ലാസുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ സി. എൻ പത്മനാഭൻ ഹെഡ്മാസ്റ്ററും ശ്രീ വി. എസ്. രാമൻപിള്ള അസിസ്റ്റന്റുമായി ഒരു വർഷം ജോലി ചെയ്തു. പിറ്റേ വർഷം കീഴ് വായ്‌പ്പൂർ പുത്തൻപുരയ്ക്കൽ      ശ്രീ പി. ഐ തോമസിനെ ഹെഡ്മാസ്റ്റരായും  പടുത്തോട് വീട്ടിൽ ശ്രീ പി. എം മത്തായി എന്നിവർ സേവനമനുഷ്ഠിച്ചു .1921-ൽ  മൂന്നാം ക്ലാസും 1924-ൽ നാലാം ക്ലാസും അനുവദിച്ച് പൂർണ്ണ പ്രൈമറി സ്കൂളായി മാറി . കൂടുതൽ സ്ഥല സൗകര്യത്തിന് 1960-ൽ 27അടി നീളത്തിൽ ഒരു പോർട്ടിക്കോ കൂടി പണികഴിപ്പിക്കുകയും ചെയ്തു. കൂടാതെ 1964-ൽ സ്ഥിരകെട്ടിടത്തോട് ചേർത്ത് 18അടി നീളം 10അടി വീതിയിൽ ഒരു ഓഫീസ് മുറിയും പണി കഴിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിൽ 15 സെന്റ് സ്ഥലം നിരത്തി കളിസ്ഥലം ആക്കി. എ. ഡി 1915 മുതൽ 1958വരെ  ശ്രീ പി. ഐ. തോമസ് ഹെഡ്മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ പി. ഐ തോമസ് ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷം  മെസ്സേഴ്സ് കെ. എം വറുഗീസ്, റ്റി. ഇ ഫിലിപ്പ്, എം. ജി മത്തായി, എം. എം. മത്തായി, കെ. കെ വറുഗീസ്, പി. ഐ ഉമ്മൻ എന്നിവർ ഹെഡ്മാസ്റ്ററുമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അന്നു തുടർന്ന ജൈത്ര യാത്ര  2022ആം ആണ്ടിൽ ശ്രീമതി ബിൻസി ജോണിന്റെ കയ്യിൽ എത്തി നിൽക്കുന്നു. ഈ നാടിനും നാട്ടുകാർക്കും വിജ്ഞാനത്തിന്റെ ദീപം പകർന്ന് കെടാവിളക്കായി ഈ വിദ്യാലയമുത്തശ്ശി വരും തലമുറയ്ക്കായി കാത്തു നിൽക്കുന്നു