കേൾക്കുക കേൾക്കുക മാളോരേ
സർക്കാരിൻ നിർദേശം ഒന്നൊന്നായി
ഒറ്റ മനസ്സായി ഒറ്റക്കെട്ടായി
നമ്മുടെ നാടിൻ നന്മക്കായി
സത്കർമമായ് അതിനെ കരുതിടാം
സഹജീവിയോടുള്ള കടമ നാം ചെയ്തിടാം
നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാമാരി പോകും വരെ
അല്പദിനങ്ങൾ നാം ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ ആഘൊഷമാക്കാം
നല്ലൊരു നാളെക്കായി സുന്ദര ഭാവിക്കായി
അല്പം നമുക്കിന്നകന്നിരിക്കാം