എം.യു.എച്ച്.എസ്.എസ്. ഊരകം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 01-11-2025 | Muhsoorakam |
അംഗങ്ങൾ
| SL NO | NAME | AD NO | SL NO | NAME | AD NO |
|---|---|---|---|---|---|
| 1 | ABDUL FATHAH | 9290 | 21 | MOHAMMED JALAL K | 9121 |
| 2 | ANANYA C | 9103 | 22 | MUHAMMAD SHAHIN | 9109 |
| 3 | ATHULYA KK | 9229 | 23 | MUHAMMED MUVAFFAQ | 9323 |
| 4 | FATHIMA HAYA P | 9213 | 24 | MUHAMMED NABHAN A | 9165 |
| 5 | FATHIMA HIBA PP | 9127 | 25 | MUHAMMED RABEEH KT | 9324 |
| 6 | FATHIMA NIHLA C | 9144 | 26 | MUHAMMED VASIH | 9222 |
| 7 | FATHIMA RIFA KT | 9120 | 27 | NIDHA FATHIMA C | 9143 |
| 8 | FATHIMA RINSHA NK | 9051 | 28 | NIHLA FATHIMA PAKKADA | 9164 |
| 9 | FATHIMA RUSHDA KANNANTHODI | 9221 | 29 | NOORA MANAL PT | 9119 |
| 10 | FATHIMA SAHDA NT | 9079 | 30 | RANA JUBIN KT | 9102 |
| 11 | FATHIMA SAHLA RK | 9136 | 31 | SANA FATHIMA KK | 9040 |
| 12 | FATHIMA SANA P | 9182 | 32 | SANIYYA MK | 9189 |
| 13 | FATHIMA SANHA P | 9076 | 33 | SARANG C | 9172 |
| 14 | FATHIMA SHAFNA | 9226 | 34 | SAYANA K | 9152 |
| 15 | FATHIMA SHAIMA C | 9174 | 35 | SHABIN MUHAMMED KK | 9122 |
| 16 | FAYAS AHAMMED T | 9045 | 36 | SHAZANA SHERIN PK | 9148 |
| 17 | HABEEBA HIBA M | 9118 | 37 | SHIFNA SHERI T | 9180 |
| 18 | IHSANA MOL POOZIKUNNAN | 9111 | 38 | SUHAIL KHAN | 9196 |
| 19 | KARTHIK K | 9161 | 39 | TC NOORA FATHIMA | 9078 |
| 20 | MIDHUN KRISHNA P | 9087 |
പ്രവർത്തനങ്ങൾ
ഇൻസ്‍റ്റലേഷൻ ഫെസ്റ്റ്
2025 മാർച്ച് 28-ന് ഊരകം മർക്കസ് ഉൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിലെ IT ലാബിലെ (16) കമ്പ്യൂട്ടറുകളിൽ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് വിജയകരമായി ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബിലെ മുപ്പത് വിദ്യാർത്ഥികൾ ക്യാമ്പിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു സ്കൂളിൽ ഫലപ്രദമായി പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്, ഡിജിറ്റൽ പഠനത്തിലൂടെ വിദ്യാർത്ഥികളുടെ സാങ്കേതിക ശേഷികൾ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിരിക്കുന്നുവെന്ന് സ്കൂൾ പ്രധാനാധ്യാപകൻ കെ. അബ്ദുൽ റഷീദ് പറഞ്ഞു. കൂടാതെ ക്ലബ്ബിന് നേതൃത്വം നൽകുന്ന അധ്യാപകരെയും വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. ക്യാമ്പിന് SITC ,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ , മിസ്ട്രെസ്സ് എന്നിവർ നേതൃത്വം നൽകി.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന ക്യാമ്പ് ( 2025 മെയ് 28)
2025 മെയ് 28-ന് ഊരകം മർക്കസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു .നാല്പതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു . വിവിധ ഗ്രൂപ്പുകളായി തിരിഞ് റീൽ തയ്യാറാക്കി .ഉച്ചക്ക് ശേഷം തയ്യാറാക്കിയ വീഡിയോ ക്ലിപ്പുകൾ kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ചു എഡിറ്റ് ചെയ്തു അവതരിപ്പിച്ചു . ഏകദിന ക്യാമ്പിന് അസ്‌ലം മാസ്റ്റർ സ്കൂൾ കൈറ്റ് മാസ്റ്റർ ബിജു സി എം , മിസ്ട്രെസ്സ് ഫാത്തിമ സഹ്‌ല കെ എന്നിവർ നേതൃത്വം നൽകി .
അഭിരുചി പരീക്ഷയുടെ മോഡൽ പരീക്ഷ
2025-28 Little Kites ബാച്ചിലേക്ക് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് Model Aptitude Test ഇന്ന് നടത്തി. തയ്യാറെടുപ്പുകൾ 9ആം ക്ലാസ്സിലെ LK കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും, സോഫ്റ്റ്‌വെയർ പരിചയപ്പെടുന്നതിന് ഉള്ള പരീക്ഷ,രജിസ്റ്റർ ചെയ്ത കുട്ടികളെ LK കുട്ടികളുടെ നേതൃത്വത്തിൽ മോഡൽ അഭിരുചി പരീക്ഷക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. ജൂൺ 19 ന് ആണ് പരീക്ഷ നടത്തിയത്.
ലോക ലഹരി വിരുദ്ധ ദിനം
2025 ജൂൺ 26 ഡിജിറ്റൽ പോസ്റ്റർ രചന മത്സരം
ഊരകം മർകസുൽ ഉലൂം ഹൈസ്കൂളിൽ 2025 ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം നടത്തി. . മത്സരത്തിൽ ഇരുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
എന്റെ കേരളം - ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ആദരിച്ചു
കേരള സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു നടന്ന “എന്റെ കേരളം” പ്രദർശന വിപണന മേളയിൽ റോബോട്ടിക്സ് പ്രൊജക്റ്റ് അവതരിപ്പിച്ച ഊരകം എം. യു. എച്ച്. എസ് സ്കൂളിലെ little kites വിദ്യാർത്ഥികളായ മുഹമ്മദ് റിഷാനെയും മുഹമ്മദ് ഫർഹാനെയും സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു..ഫർഹാൻ Automatic Cloth Drying Stand, റിഷാൻ Automatic Card Classifier എന്നീ പ്രൊജക്ടുകൾ ആണ് മേളയിൽ അവതരിപ്പിച്ചത്.
ഫ്രീഡം സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ഓഫീസ് സിസ്റ്റത്തിൽ ഉബുണ്ടു പുതിയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന LK 2023-26 ബാച്ചിലെ അംഗങ്ങൾ .



**********************************************************************************************************************************************************************
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പിന്റെ രണ്ടാംഘട്ടം (2025 ഒക്ടോബർ 25)
2025 ഒക്ടോബർ 25-ന് ഊരകം മർക്കസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഏകദിന ക്യാമ്പിന്റെ രണ്ടാംഘട്ടം സംഘടിപ്പിച്ചു. മുപ്പത്തിയെട്ട് വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു . എട്ട് ഗ്രൂപ്പുകളായി തിരിഞ് ആദ്യത്തെ സെഷനിൽ scratch സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വോളി ബോൾ ഗെയിം നിർമ്മിച്ചു . ഉച്ചക്ക് ശേഷം ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലാരവം എന്ന വീഡിയോ നിർമ്മിച്ചു . തയ്യാറാക്കിയ വീഡിയോ ക്ലിപ്പും മ്യൂസിക്കും kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ചു എഡിറ്റ് ചെയ്തു അവതരിപ്പിച്ചു. ഏകദിന ക്യാമ്പിന് GVHSS വേങ്ങരയിലെ KITE MENTOR മുഹമ്മദ് നവാസ് മാഷ് സ്കൂൾ KITE MENTORS ,ഫാത്തിമ സഹ്‌ല കെ, ബിജു സി എം എന്നിവർ നേതൃത്വം നൽകി. അനിമേഷന്റെയും സ്‌കറാച്ചിന്റെയും ഭാഗമായിട്ടുള്ള അസൈൻമെന്റുകൾ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .







ചിത്രശാല
2024-27 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക










