എം.യു.എച്ച്.എസ്.എസ്. ഊരകം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഇൻസ്‍റ്റലേഷൻ ഫെസ്റ്റ്

2025 മാർച്ച് 28-ന് ഊരകം മർക്കസ് ഉൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിലെ IT ലാബിലെ (16) കമ്പ്യൂട്ടറുകളിൽ ഉബുണ്ടുവിന്റെ പുതിയ പതിപ്പ് വിജയകരമായി ഇൻസ്റ്റാൾ ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബിലെ മുപ്പത് വിദ്യാർത്ഥികൾ ക്യാമ്പിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു സ്കൂളിൽ ഫലപ്രദമായി പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്, ഡിജിറ്റൽ പഠനത്തിലൂടെ വിദ്യാർത്ഥികളുടെ സാങ്കേതിക ശേഷികൾ വളർത്തുന്നതിൽ വലിയ പങ്ക് വഹിച്ചിരിക്കുന്നുവെന്ന് സ്കൂൾ പ്രധാനാധ്യാപകൻ കെ. അബ്ദുൽ റഷീദ് പറഞ്ഞു. കൂടാതെ ക്ലബ്ബിന് നേതൃത്വം നൽകുന്ന അധ്യാപകരെയും വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു. ക്യാമ്പിന് SITC ,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ , മിസ്ട്രെസ്സ് എന്നിവർ നേതൃത്വം നൽകി.

എം യു എച്ച് എസ് എസ് ഊരകം
എം യു എച്ച് എസ് എസ് ഊരകം


എം യു എച്ച് എസ് എസ് ഊരകം


ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന ക്യാമ്പ് ( 2025 മെയ് 28)

2025 മെയ് 28-ന് ഊരകം മർക്കസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു .നാല്പതോളം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു . വിവിധ ഗ്രൂപ്പുകളായി തിരിഞ് റീൽ തയ്യാറാക്കി .ഉച്ചക്ക് ശേഷം തയ്യാറാക്കിയ വീഡിയോ ക്ലിപ്പുകൾ kdenlive സോഫ്റ്റ് വെയർ ഉപയോഗിച്ചു എഡിറ്റ് ചെയ്തു അവതരിപ്പിച്ചു . ഏകദിന ക്യാമ്പിന് അസ്‌ലം മാസ്റ്റർ സ്കൂൾ കൈറ്റ് മാസ്റ്റർ ബിജു സി എം , മിസ്ട്രെസ്സ് ഫാത്തിമ സഹ്‌ല കെ എന്നിവർ നേതൃത്വം നൽകി .

ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - മാതൃക പരീക്ഷ

2025 ജൂൺ 19

2025-28 Little Kites ബാച്ചിലേക്ക് അപേക്ഷ നൽകിയ വിദ്യാർത്ഥികൾക്ക് Model Aptitude Test ഇന്ന് നടത്തി. തയ്യാറെടുപ്പുകൾ 9ആം ക്ലാസ്സിലെ LK കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും, സോഫ്റ്റ്‌വെയർ പരിചയപ്പെടുന്നതിന് ഉള്ള പരീക്ഷ,രജിസ്റ്റർ ചെയ്ത കുട്ടികളെ LK കുട്ടികളുടെ നേതൃത്വത്തിൽ മോഡൽ അഭിരുചി പരീക്ഷക്ക് പങ്കെടുപ്പിക്കുകയും ചെയ്തു. ജൂൺ 19 ന് ആണ് പരീക്ഷ നടത്തിയത്.

എം യു എച്ച് എസ് എസ് ഊരകം
എം യു എച്ച് എസ് എസ് ഊരകം
എം യു എച്ച് എസ് എസ് ഊരകം

വായന ദിനം

2025 ജൂൺ 19

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ചു ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ഊരകം വി.സി ബാലകൃഷ്ണ പണിക്കർ സ്മാരക വായനശാല സന്ദർശിച്ചതിന്റെ ഡോക്യൂമെന്റഷൻ ചിത്രീകരിക്കുന്ന Little kites ലെ വിദ്യാർത്ഥികൾ.

എം യു എച്ച് എസ് എസ് ഊരകം
എം യു എച്ച് എസ് എസ് ഊരകം

എന്റെ കേരളം - ലിറ്റിൽ കൈറ്റ്സ് കുട്ടികളെ ആദരിച്ചു

കേരള സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു നടന്ന “എന്റെ കേരളം” പ്രദർശന വിപണന മേളയിൽ റോബോട്ടിക്സ് പ്രൊജക്റ്റ് അവതരിപ്പിച്ച ഊരകം എം. യു. എച്ച്. എസ് സ്കൂളിലെ little kites വിദ്യാർത്ഥികളായ മുഹമ്മദ് റിഷാനെയും മുഹമ്മദ് ഫർഹാനെയും സ്കൂൾ അസംബ്ലിയിൽ അനുമോദിച്ചു..ഫർഹാൻ Automatic Cloth Drying Stand, റിഷാൻ Automatic Card Classifier എന്നീ പ്രൊജക്ടുകൾ ആണ് മേളയിൽ അവതരിപ്പിച്ചത്.

എം യു എച്ച് എസ് എസ് ഊരകം
എം യു എച്ച് എസ് എസ് ഊരകം


തനത് പ്രവർത്തനങ്ങൾ 2024-27