എം.ബി.എൽ.പി.എസ് പഴഞ്ഞി/എന്റെ ഗ്രാമം
തൃശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പഴഞ്ഞി. അടക്ക വ്യാപാരത്തിനു പേരുകേട്ട സ്ഥലമാണിത്. ഉണക്കിയ അടക്കയാണൂ പഴഞ്ഞി വിപണിയിലെ പ്രധാന ഉൽപ്പന്നം. പഞ്ചായത്തിൽ അടക്കാവിൽപ്പനയ്ക്കായി രണ്ട് സ്വകാര്യമാർക്കറ്റുകളാണുള്ളത്.
പഴഞ്ഞി പള്ളി
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമായ പഴഞ്ഞി എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന അതിപുരാതനമായ ദേവാലയമാണ് സെന്റ് മേരീസ് ഓർത്തഡോക്സ് പഴഞ്ഞി കത്തീഡ്രൽ. പഴഞ്ഞി പള്ളിയുടെ ചുമരിൽ ആലേഖനം ചെയ്തിട്ടുള്ള ചുമർചിത്രങ്ങളും രൂപങ്ങളും നൂറ്റാണ്ടുകൾ പഴക്കം ചെന്ന ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നു. വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ 1685 മുതൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ (പഴഞ്ഞി പള്ളി മുത്തപ്പൻ) ഓർമ്മപ്പെരുന്നാൾ എല്ലാ കൊല്ലവും ഒക്ടോബർ 2, 3 എന്നീ തിയതികളിൽ ഭക്തി നിർഭരമായി ആഘോഷിച്ചു വരുന്നു.