ഉള്ളടക്കത്തിലേക്ക് പോവുക

എം.പി.യു.പി.സ്കൂൾ പുത്തൻകാവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുത്തൻകാവ്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് പമ്പാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുത്തൻകാവ്.

ഭൂമിശാസ്ത്രം

ചെങ്ങന്നൂരിൽ നിന്ന് കിഴക്ക് ഭാഗത്തായി രണ്ട് കിലോമീറ്റർ അകലെയാണ് പുത്തൻകാവ് സ്ഥിതി ചെയ്യുന്നത്. ആറൻമുളയുടെ പടിഞ്ഞാറ് ഭാഗത്ത് എട്ടു കിലോമീറ്റർ അകലെയായിട്ടാണ് പുത്തൻകാവ് നിലകൊള്ളുന്നത്. പുത്തൻകാവിൽ നിന്ന് തെക്ക് ദിശയിൽ 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മുളകുഴ എം സി റോഡുമായി ഈ പ്രദേശത്തെ  ബന്ധിപ്പിക്കുന്നു.

ശ്രദ്ധേയരായ വ്യക്തികൾ

  • ജോർജ്ജ് മാത്തൻ

മല്ലപ്പള്ളിൽ അച്ചൻ എന്നറിയപ്പെടുന്ന ജോർജ്ജ് മാത്തൻ അറിയപ്പെടുന്ന ഇദ്ദേഹമാണ് ആദ്യത്തെ വ്യാകരണ ഗ്രന്ഥമായ '  വ്യാകരണം' രചിച്ചത്. ആംഗ്ലിക്കൻ സഭയുടെ ആദ്യത്തെ ഇന്ത്യൻ പുരോഹിതനായിരുന്നു അദ്ദേഹം.

  • പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ ശക്തനായ മെത്രാപ്പോലീത്തയായിരുന്നു പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ്കൊച്ചു തിരുമേനി. ഇദ്ദേഹം വിദ്യാഭ്യാസ പ്രചാരകൻ എന്ന നിലയിൽ വളരെ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

ആരാധനാലയങ്ങൾ

പുത്തൻകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ, ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട പള്ളികളിൽ ഒന്നാണ്. ഇന്ത്യയിലെ കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പുത്തൻകാവ് ( ചെങ്ങന്നൂരിനടുത്ത് ) എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു .  കേരളത്തിലെ മധ്യ തിരുവിതാംകൂർ മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണ് ഈ പള്ളി .

പൊതുസ്ഥാപനങ്ങൾ

  • എം പി യൂ  പി സ്കൂൾ, പുത്തൻകാവ്  
  • മെട്രോപൊളിറ്റൻ ഹയർ സെക്കന്ററി സ്കൂൾ പുത്തൻകാവ്
  • എം ഡി എൽ പി സ്കൂൾ പുത്തൻകാവ്
  • ഗവ. യു പി സ്കൂൾ പുത്തൻകാവ്
  • ജി എം പി സ്കൂൾ
  • പോസ്റ്റോഫീസ്

ചിത്രശാല