എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
2020-21 വർഷം. മൂന്നാം ലോകമഹായുദ്ധമോ മറ്റു പ്രകൃതിദുരന്തങ്ങളുമല്ല. ലോകമാനം ഭീതിയിൽ മുങ്ങിയിരിക്കുന്ന ഒരു സമയം. അതെ മനുഷ്യനേത്രങ്ങളാൽ നേരിട്ട് കാണാൻ കഴിയാത്ത ഇരയുടെ കരങ്ങളിൽ തുടങ്ങി അവർ വേലചെയ്യുന്നത് മനുഷ്യജീവനുകൾ കാർന്ന് തിന്നുന്നതിന് വേണ്ടി. നിങ്ങൾക്കറിയാം എന്നെനിക്കറിയാം ലോകം കൊറോണ വൈറസിനാൽ പൊറുതി മുട്ടുകയാണെന്ന്. ഈ സമയത്ത് നമ്മൾ ഓരോരുത്തരും ചിന്തിക്കേണ്ടതായ ഒരു കാര്യമാണ് covid-19 എന്ന മഹാമാരി ബാധിച്ചു നമ്മുടെ സഹോദരി-സഹോദരങ്ങൾ എത്ര വിഷമവും വേദനയും അനുഭവിക്കുന്നുണ്ടാകുമെന്ന്. അങ്ങനെ ഈ രോഗം പകർന്നു വരാതിരിക്കാൻ നാമോരോരുത്തരും നമ്മുടെ ഇരുകയ്കളും നന്നായി കഴുകുകയും സംഘമായി നിൽക്കാതെ കുറച്ചു അകലം പാലിച്ചിരിക്കാനും ശ്രദ്ധിക്കണം. ഇനി ഒരു കഥയിലേക്ക് പോകാം. പച്ചപ്പ് നിറഞ്ഞതും ശാന്തവുമായ ഒരു വനം. അവിടെ ധാരാളം മൃഗങ്ങളും പക്ഷികളും ഉണ്ട്. ഒരു ദിവസം ഒരു അണ്ണാറക്കണ്ണൻ ഒരു കാക്കയോടായി പറയുന്നു :നിനക്കറിയാമോ എന്തുകൊണ്ടാണ് ഇപ്പോൾ വനത്തിൽ നിന്നും മരങ്ങളും മറ്റും വെട്ടുന്നത് കുറയുന്നെതെന്ന്. കാരണം ലോകം ഇപ്പോൾ ഒരു വലിയ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. മനുഷ്യരുടെയെല്ലാം അഹങ്കാരം കുറയുകയും ചെയ്‌തു. മനുഷ്യരുടെയെല്ലാം ഈ ഭീതിക്ക് കാരണം നമ്മൾ മൃഗങ്ങളെക്കാളും പക്ഷികളെക്കാളും ഉറുമ്പിനെക്കാളും അതിസൂക്ഷ്മമായ ഒരു വൈറസാണ്. ഇവ ഒരു മനുഷ്യന് പകർന്നാൽ അയാൾ സമ്പർക്കം ചെലുത്തുന്ന എല്ലാവർക്കും പകരാൻ സാധ്യതയുണ്ടത്രേ. കൊറോണ എന്നാണ് ആ വൈറസിന്റെ പേര്. അതുണ്ടാക്കുന്ന രോഗം covid-19 നുമാണ്. ഇതു കേൾക്കുന്ന കാക്ക ചോദിച്ചു :അപ്പൊ ഈ രോഗത്തിന്ന് മരുന്നില്ലേ?. അണ്ണാറക്കണ്ണൻ പറഞ്ഞു :അതെനിക്ക് അറിയില്ല. പക്ഷെ വിദഗ്ദ്ധരായ ഡോക്ടർമാരും ശാസ്ത്രജ്ഞരും ഗവേഷകരും പറയുന്നത് കയ്കൾ രണ്ടും സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20സെക്കന്റ് എങ്കിലും തുടർച്ചയായി കഴുകണം എന്നാണ്. എന്നാൽ ആ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമെത്രെ. കാക്ക:ഓ എന്നാൽ എല്ലാ മനുഷ്യരും നന്നായി ജാഗ്രത പാലിച്ചാൽ ഈ വൈറസിനെ ഒരു പ്രേദേശത്തുനിന്ന് മാത്രമല്ല, ഈ ഭൂമിയിൽ നിന്ന് തന്നെ തുരത്താം അല്ലെ!.അണ്ണാറക്കണ്ണൻ:അതേടോ, എങ്കിൽ ഇപ്പോൾ എല്ലാവരും ഈ മഹാമാരിയിൽ നിന്ന് രക്ഷ പെട്ടേനെ. കേട്ടില്ലേ കൂട്ടരേ, നമുക്ക് എല്ലാവർക്കും ഇതിനായി ഒരുമിച്ചു പോരാടാം. Break the chain & Stay home stay safe..
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |