എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
നൂറ്റാണ്ടു മുമ്പു ലോകത്തെ ഭയപ്പെടുത്തിയ ഒരു രോഗമായിരുന്നു 'വസൂരി' ചുവന്ന പ്ലേഗ് എന്നും മറ്റുമൊക്കെ ചരിത്രത്തിലതിന് വിശേഷണങ്ങൾ ഏറെ - പനിയും ചർദ്ധിയും ആയിരുന്നു രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ .ദിവസങ്ങളോളം ചർമ്മത്തിലെ ചുണങ്ങു സ്വഭാവ സവിശേഷതകളുള്ള ദ്രാവകം നിറഞ്ഞ പാലുകളായി മാറുന്നു. വസൂരി ഉത്ഭവിച്ചത് അജ്ഞാതമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിൽ പ്രതിവർഷം 40,000 ആളുകൾ ഇത് മൂലം മരണമടഞ്ഞു.മൂന്നിലൊന്ന് കേസുകൾ അന്ധതക്കും വഴി തുറന്നു.ഇരുപതാം നൂറ്റാണ്ടുവരെ വസൂരി കവർന്ന ജീവന്റെ കണക്ക് 300 ദശലക്ഷം എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇത്രയും ഭീകരമുഖമുള്ള ഈ രോഗത്തെ തീർത്തും ഉന്മൂലനം ചെയ്യാൻ സാധിച്ചത് 'പ്രിവിഷൻ' എന്ന വസൂരി വാക്സി നിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസവും സമർപ്പണവും കൊണ്ടാണ്. വൈറസുകളുടെ ലോകത്തേക്ക് ഇന്ത്യയുടെ ഒരു സംഭാവനയാണ് 'വസൂരി വൈറസ'. ഇന്ത്യയിൽ നിന്നാണ് എലികളിൽ നിന്ന് മനുഷ്യരിലേക്ക് ഇടം നേടിയ ഒരു വൈറസാണ് വസൂരി വൈറസ്. മനുഷ്യന്റെ ശരാശരി ആയുർ ദൈർഘ്യം നിലനിൽക്കുന്നതിന് ഇത്തരം പ്രതിരോധ വാക്സിനുകൾ അഭിവാജ്യ ഘടകമാണ്. കുറച്ച് മുമ്പ് അഞ്ചാം പനിക്കും റു ബെല്ലക്കും കുത്തിവെപ്പെടുത്തപ്പോൾ ചിലരെങ്കിലും മടിക്കാതിരുന്നില്ല. ഇത് തനിക്ക് വേണ്ടിയാണന്ന് അത്തരക്കാർ തിരിച്ചറിയുന്നതാണ് സത്യം .അംഗീകൃത പ്രതിരോധ മരുന്നുകൾ ഒരിക്കലും ദോശം വരുത്താനുള്ളതല്ല. വ്യക്തിയുടെ ആരോഗ്യമാണ് രാഷ്ട്രത്തിന്റെ സമ്പത്ത്.അതിനാൽ ഇത്തരം വാക്സിനുകൾ സ്വീകരിക്കാൻ നാം തൽപ്പരാ വേണ്ടതാണ് . ഇപ്പോൾ ലോകം മുഴുവനും കൊറോണ വൈറ സെന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ്.ഇത് വരെ രോഗ പ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞത് വയോധികരിലാണ്.ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഇവരെ തന്നെയാണ്. ഇതു വരെ ഒന്നര ലക്ഷത്തോളം ജീവനുകൾ കവർന്നു കഴിഞ്ഞു.23 ലക്ഷത്തിലധികം ജീവനുകൾ അപകടത്തിലാണ് ഇതിന്റെ രോഗ പ്രതിരോധത്തിനായി രാജ്യം മുഴുവൻ Lock down പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ സ്വജീവൻ തന്നെ അപകടപ്പെടുത്തി സാമൂഹ്യ സേവനത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്ന ആരോഗ്യം പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിചരിക്കാൻ എത്തുന്ന മാലാഖമാർക്കും പ്രവർത്തകർക്കും പ്രവർത്തനങ്ങളെ ഏകോപിക്കാൻ പാടുപെടുന്ന ടീച്ചറമ്മക്കും ഈയൊരവസരത്തിലും രാഷ്ട്രീയമായി വേട്ടയാടാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ മറുപടി പറയാൻ ചങ്കുറ്റത്തോടെ നിൽക്കുന്ന മുഖ്യമന്ത്രിക്കും വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്തന്നാൽ വീട്ടിലിരിക്കുക തന്നെ. ചൈനയിലെ മുഹാനിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് ഇന്ത്യയിലും കേരളത്തിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് തന്നെ വേഗത്തിൽ പടരുന്നതാണ് രോഗത്തെ കൂടുതൽ അപകടകരമാക്കുന്നത്. അതിജാഗ്രതയോടെ ഇരിക്കേണ്ട ഒരു സമയമാണിത്. ഇത് പോലെയുള്ള വൈറസ് ബാധിക്കാതെയിരിക്കാനുള്ള മുൻകരുതലുണ്ട് പ്രധാനം. ജലദോഷം ,പനി ,ചുമ ,തുമ്മൽ ,ശ്വാസതടസം എന്നിവയാണ് 'കോവിഡ് 19' ന്റെ പ്രാരംഭ ലക്ഷണങ്ങൾ നമ്മുടെയും മറ്റുള്ളവള്ളവരുടെയും നിർഭാഗ്യവശാൽ ഈ രോഗത്തിന് കൃത്യമായ പ്രതിരോധ വാക്സിനുകളോ മരുന്നുകളോ ചികിത്സ യോയില്ല. ഏക പ്രതിരോധ മെന്തന്നാൽ വൈറസ് ബാധിക്കാതെ നോക്കുക മാത്രമാണ്. സോപ്പു പയോഗിച്ച് ഇടക്കിടെ കൈ കഴുകുക പാകം ചെയ്ത ഭക്ഷണങ്ങളും പഴവർഗ്ഗങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ശുചിത്വം പാലിക്കുക മറ്റുള്ളവരുമായി ഹസ്തദാനം നടത്തുന്നത് ഒഴിവാക്കുക.20 സെക്കന്റ് കഴിയുമ്പോ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക, ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് വായും മൂക്കും പൊത്തിപിടിക്കുക, പുറത്തിറങ്ങുന്ന പക്ഷം മാസ്ക്ക് ഉപയോഗിക്കുക ഇവ രോഗാണു വ്യാപനം കുറക്കാം ,പൊതു സ്ഥലങ്ങളിൽ ഒരു മീറ്ററ കലം പാലിക്കുക .ഞാൻ കാരണം മറ്റൊരാളുടെ ജീവൻ കഷ്ടത്തിലാക്കരുതെന്ന ഒരറ്റ ചിന്ത മാത്രം മതി നമ്മുടെ പഴയ ജീവിതം നേടിയെടുക്കാൻ കോവിഡ് മഹാമാരിയെ തടുത്തേ പറ്റൂ. അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. സ്റ്റേ ഹോം സ്റ്റേ സേഫ് ഈ നേരവും കടന്നു പോകും.......
|