എം.ഡി.പി.എസ്.യു.പി.സ്. ഏഴൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധവും
രോഗ പ്രതിരോധവും
രോഗ പ്രതിരോധത്തിൽ പരിസ്ഥിതിക്ക് വലിയ ഒരു പങ്ക്‌ഉണ്ട്. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണ്. അതിൽ വ്യക്തി ശുചിത്വത്തിനും പരിസ്ഥി ശുചിത്വത്തിനും ഒരുപോലെ പ്രധാന്യം ഉണ്ട്.രോഗ പ്രതിരോധ പ്രവർത്തനം ദിവസേനയുള്ള നമ്മുടെ ജീവിത ശൈലിയിലൂടെ നാം വളർത്തിയെടുക്കേണ് ണ്ടതാണ്. നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ വൃത്തിയാക്കണം. ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം . ശുചിത്വം നമുക്ക് അറിവ് നൽകും. പരിസര ശുചിത്വത്തിന് മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ നശിപ്പിക്കുക. മണ്ണും ജലവും വായുവും മലിനമാവാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാ ണ്. വിഷം കലരാത്ത ചുറ്റുപാടുകൾ സൃഷ്ടിക്കുക. പ്രകൃതി സംരക്ഷണം ഒരു പ്രതിരോധ സംരക്ഷണം കൂടിയാണ്. പരിസ്ഥിതി യോട് നാം ചെയ്ത പാപങ്ങൾക്കുള്ള ശിക്ഷ കൂടിയാണ് ഇന്ന് നാം അനുഭവിക്കുന്ന മിക്ക രോഗങ്ങൾക്കും കാരണം. ശുചിത്വ മില്ലായിമ്മ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാണ്. ഈശ്വര സേവനത്തിനുള്ള അനേകം മാർഗങ്ങളിൽ നിന്നും ഗാന്ധിജി തിരഞ്ഞെടുത്ത ശുചിത്വത്തിന്റെയും സേവനത്തിന്റെയും വഴികളാകട്ടേ നമ്മുടെ മാർഗവും. വ്യക്തികൾ ശുചിത്വമുള്ളവരായാലെ ശുചിത്വമുള്ള സമൂഹമുണ്ടാകൂ. ശുചിത്വമുള്ള സമൂഹം സൃഷ്ടിക്കാനായി ശുചിത്വമുള്ള കൈകൾ നമുക്ക് ചേർത്ത് പിടിക്കാം. ..
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം