Schoolwiki സംരംഭത്തിൽ നിന്ന്
- ഈ സ്കൂളിൽ ഇപ്പോൾ പ്രൈമറിയിൽ നാലാംക്ലാസ് വരെ മുപ്പതോളം കുട്ടികൾ പഠിക്കുന്നു. *കുട്ടികൾക്കാവശ്യമായ ബെഞ്ചും ഡെസ്കും കുട്ടി കസേരകളും സ്കൂളിലുണ്ട്. *വായന പരിപോഷണത്തിന് ക്ലാസ് ലൈബ്രറിയും ഉണ്ട്. *കായികവിദ്യാഭ്യാസത്തിന് ആവശ്യമായ കളിസ്ഥലം നിർമിച്ചിട്ടുണ്ട്. *ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ മൂത്രപ്പുരയും ടോയ്‌ലറ്റുകളും ഉണ്ട്. *ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിന് പാചകഗ്യാസ് ഉപയോഗിക്കുന്നു. *കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിന് പാത്രങ്ങളും ഗ്ലാസും സ്കൂളിൽ നിന്നും നൽകുന്നു. *സ്കൂളിൽ മുൻവശത്തായി വാഴകൃഷി ചെയ്യുന്നു. *സ്കൂളിന് ചുറ്റുമായി ഫല വൃഷം, പഴ വർഗസസ്യങ്ങളും വളർത്തിയിട്ടുണ്ട്. *ഭാഗികമായി ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. *ഓട് മേഞ്ഞതും വരാന്ത ഉള്ളതുമായ സ്കൂൾ കെട്ടിടമാണ് സ്കൂൾന്നുള്ളത്. *സ്കൂളിൻറെ മുറ്റത്ത് മഴവെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. *പൈപ്പ് കണക്ഷൻ സ്കൂളിനുണ്ട്.