എം.ടി.എൽ.പി.എസ് ഇടത്തറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു നൂറ്റാണ്ടിനു മുൻപ് ഇടത്തറ മുക്കിനു കിഴക്കു വശം വനനിബിഢമായിരുന്നു. കാലക്രമത്തിൽ കർഷകരും കർഷകത്തൊഴിലാളികളും ഇവിടെ കുടിയേറി പാർത്തു. ഇന്നത്തെപോലെ റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്നകാലത്തു പ്രാഥമിക വിദ്യാഭ്യാസത്തിനുവേണ്ടി കൊച്ചുകുട്ടികൾ വടശ്ശേരിക്കരയിലോ, കുമ്പളാംപൊയ്കയിലോ പോകേണ്ടിയിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളെ പ്രാഥമിക വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു ഒരു സ്കൂൾ ആവശ്യമായി വന്നു. വടശ്ശേരിക്കര തെക്കുംമല വനത്തിനടുത്തു തകടിയിൽ ജോസഫ് വക സ്ഥലത്തു റവ. സി കെ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടത്തറ പ്രാർത്ഥനയോഗത്തിന്റെ വകയായുള്ള ഷെഡിൽ 1935 ൽ ഗവണ്മെന്റ് അംഗീകാരത്തോടുകൂടി ഒന്ന്, രണ്ടു ക്ലാസുകൾ ആരംഭിച്ചു. പ്രാർത്ഥനയോഗക്കാരായ 30 വീട്ടുകാരുടെ അശ്രാന്ത പരിശ്രമഫലമായി വാവോലിക്കണ്ടം ഇടത്തറ റോഡിനു സമീപമുള്ള കുന്നിൽ 56 സെൻറ് സ്ഥലം ട്രസ്റ്റിയുടെ പേരിൽ വാങ്ങുകയും 1936 ൽ ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥാനത്തു കെട്ടിടം പണിയുകയും ചെയ്തു. വടശ്ശേരിക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൂൾ, മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിൽ ഉൾപ്പെട്ടിരിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും കുഞ്ഞുങ്ങൾ പഠിക്കുന്ന ഈ സ്കൂൾ വിവിധ പ്രവർത്തനങ്ങളിൽ നല്ല നിലവാരം പുലർത്തിവരുന്നു.