എം.ടി.എസ്.യു.പി.എസ് നന്നമുക്ക്/Say No To Drugs Campaign
ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
ഇന്ന് സമൂഹം നേരിടുന്ന ഒരു വലിയ വിപത്താണ് വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇത് സമൂഹത്തേയും വളർന്നു വരുന്ന തലമുറയേയും വളരെയധികം ബാധിക്കുന്നു. ഈ സാഹചര്യത്തിൽ ലഹരി ഉപയോഗവും അതിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ലഹരിയെ സമൂഹത്തിൽ നിന്ന് തുടച്ച് നീക്കുന്നതിന് വിദ്യാർത്ഥികളുടെ പങ്ക് എന്താണ് എന്നാണ് എന്നതിനെക്കുറിച്ചും ഒരു ക്ലാസ് ഹെൽത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2025 ഫെബ്രുവരി 6 ന് സ്കൂളിൽ വച്ച് നടത്തി. പൊന്നാനി തീരദേശ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ സൗമ്യ K കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. തുടർന്ന് ലഹരിയ്ക്കെതിരായ വീഡിയോ പ്രദർശനവും നടന്നു. സീനിയർ അസിസ്റ്റന്റ് ആയ ജൂലി ടീച്ചർ സ്വാഗതവും ഹെൽത്ത് ക്ലബ്ബ് കൺവീനർ റീജ ടീച്ചർ നന്ദിയും അറിയിച്ചു.