എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Yoga Day - EMJAY VHSS വില്ല്യാപ്പള്ളി ജൂൺ 2ന് യോഗ ദിനവുമായി ബന്ധപെട്ടു മുഴുവൻ ക്ലാസ്സിലെ കുട്ടികൾക്കും യോഗ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ അസ്സെംബ്ലിയിൽ ക്ലാസ് ടീച്ചറിന്റെ സഹായത്തോടെ, P.E.T  അധ്യാപകന്റെ നേതൃത്വത്തിൽ Deep Breathing എക്സർസൈസും, പ്രാണായാമയും നടത്തുകയുണ്ടായി.

EMJAY Soccer League - സ്കൂളിൽ തിരഞ്ഞെടുക്കപ്പെട്ട നുറ്റി ഇരുപതോളം  കുട്ടികളെ ഉൾപ്പെടുത്തി "കളിയാണ് ലഹരി" എന്ന പ്രമേയത്തെ ആസ്പദമാക്കി Football League മത്സരം നടത്തി. എട്ടു ടീമുകളായി  തിരിച്ചു, ഓരോ ടീമിനും Coach managers ആയി മുഴുവൻ Gents ടീച്ചേഴ്സിനെയും ഉൾപ്പെടുത്തി, അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിക്കാനും കുട്ടികളിലെ ദുശീലങ്ങളിൽ മാറ്റം വരുത്താനും ഒരു മാസം നീണ്ടു നിന്ന ഈ ഒരു മത്സരം എന്തുകൊണ്ടും സഹായകരമായി. കൂടാതെ കോറോണക്ക് ശേഷം വന്ന കുട്ടികളിൽ ആരോഗ്യം, മാനസികം, സാമൂഹ്യം എന്നീ മേഖലകളിൽ മാറ്റം വരുത്താൻ സാധിച്ചു.

Sports Day - 2 ദിവസങ്ങളായി, 4 Houseകളായി  തിരിച്ചു High School, HSS, VHSE വിഭാഗങ്ങളിൽ Sub-Junior, Junior, Senior ക്യാറ്റഗറികളിലായി മത്സരങ്ങൾ നടത്തി.

Volleyball coaching camp - സ്കൂളിലെ പെൺക്കുട്ടികൾക്കും ആൺകുട്ടികൾക്കും വേണ്ടി പത്തു ദിവസത്തെ Volleyball coaching camp സംഘടിപ്പിച്ചു.

Total Fitness Programme - 8ആം ക്ലാസ്സിലെ പുതുതായി വന്ന കുട്ടികൾക്ക്, അവരുടെ കാഴിക ശേഷി മനസ്സിലാക്കാൻ വേണ്ടി Total Fitness program നടത്തി.

Tests - ആരോഗ്യ സംബന്ധമായ കാഴിക ശമദ ടെസ്റ്റിൽ പെട്ട Hard ward step test, Sit up, Standing broad jump, Sit & Reach test എന്നീ ടെസ്റ്റുകൾ നടത്തി.