എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്
2022-23 വരെ | 2023-24 | 2024-25 |
എം ജെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് പരിസ്ഥിതി ദിന പോസ്റ്റർ രചന മത്സരം
1986ൽ ഈ സ്കൂളിൽ സ്കൗട്ട് & ഗൈഡ് പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. മുപ്പത്തി രണ്ട് കുട്ടികൾ അടങ്ങുന്ന നാല് പെട്രോളുകൾ (ഗ്രൂപ്പ് ) എന്ന രീതിയിലാണ് ഇതിന്റെ സെലെക്ഷൻ നടക്കാറ്. ഓരോ പെട്രോളുകളിലും എട്ട് അംഗങ്ങൾ വീതം ഉണ്ടാകും. അതിൽ പെട്രോൾ ലീഡറും പെട്രോൾസെക്കണ്ടും അടങ്ങുന്നു. ഇപ്പോൾ ഇവിടെ സ്കൗട്ട് & ഗൈഡ് അടക്കം നാല് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ രണ്ട് സ്കൗട്ടും രണ്ട് ഗൈഡും അടങ്ങുന്നു.
പ്രധാന പ്രവർത്തനങ്ങൾ
- ജൂൺ 5 പരിസ്ഥിതി ദിന പ്രവർത്തനം. സ്‌കൗട്ടുകൾ അവരവരുടെ വീടുകളിൽ വൃക്ഷതൈ നടുകയും അതിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഡയറിക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു. സ്കൂൾ അങ്കണത്തിൽ തണൽ മരങ്ങൾ വെച്ചു പിടിപ്പിക്കുന്നു
- സ്കൗട്ട് പതാക ദിനം ആചരിക്കുന്നു.
- ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരങ്ങൾ , റാലി തുടങ്ങിയവ നടത്തുന്നു.
- സ്കാർഫ് ഡേ ദിവസത്തിൽ മുതിർന്ന അംഗങ്ങളുടെ കഴുത്തിൽ സ്കാർഫ് അണിയിച്ചു കൊണ്ട് ആചരിക്കുന്നു.
സോഷ്യൽ സർവീസ് പ്രൊജെക്ടുകൾ
- പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുക.
- പാലിയേറ്റീവ് വോളന്റീർമാരായിട്ട് സേവനം അനുഷ്ഠിക്കുക.
- സ്കൂളുകളിൽ വിവിധ തരത്തിലുള്ള ക്യാമ്പുകൾ നടത്തുക.