എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം
ഒരിടത്തു ഒരു പാവം ചിന്നു മുയലുണ്ടായിരുന്നു. മഞ്ചാടി മലയുടെ താഴെയായിരുന്നു അവളുടെ താമസം . അങ്ങനെയിരിക്കെ ക്രിസ്മസ് വന്നെത്തി അവൾക്കു ഒരു ആഗ്രഹം തോന്നി എല്ലാവരെയും പോലെ എനിക്കും സ്റ്റാർ ഇടണം അങ്ങനെ അവൾ മനോഹരമായ ഒരേ നക്ഷത്രം ഉണ്ടാക്കി അവളുടെ മുന്നിൽ നിന്ന മാവിൽ തൂക്കി അത് രാത്രിയിൽ കത്തിക്കാൻ  ഒരു മാർഗവും ഇല്ലാത്തതിനാൽ  അവൾഅതീവ ദുഖിതയായിഅപ്പോൾ അതുവഴി സൂത്രക്കാരനായതക്കുടു കുറുക്കൻ വന്നു ആ നക്ഷത്രം കണ്ടതിനാൽ കുറുക്കൻ ചിന്നു മുയലിനെ കളിയാക്കി അയ്യേ ഈ നക്ഷത്രം കണ്ടില്ലേ ഒരിക്കലും കത്താത്ത നക്ഷത്രം.എന്നൊക്കെ പറഞ്ഞു ഇത് കേട്ടു ചിന്നു മുയൽ വല്ലാതെ വിഷമിച്ചു.  വിഷമം സഹിക്കാൻ വയ്യാതെ അവൾ കരയാൻ തുടങ്ങി അതുവഴി വന്ന മിന്നാമിനുങ്ങ് അവളുടെ കരച്ചിൽ കേട്ടു. മിന്നാമിനുങ്ങിനുഅവളുടെ കരച്ചിലിന്റെ കാരണം അറിഞ്ഞപ്പോൾ ഒരു ബുദ്ധി തോന്നി. മിന്നമിനുങ്ങു വേഗം ചെന്ന് തന്റെ കൂട്ടുകാരെ വിളിച്ചുകൊണ്ടുവന്നു  നക്ഷത്രത്തിനെ പൊതിഞ്ഞു. അപ്പോൾ അത് പ്രകാശിക്കുന്ന ഒരു നക്ഷത്രം പോലെ ഭംഗി ഉള്ളതായി തീർന്നു ചിന്നു മുയലതുകണ്ടു സന്തോഷിച്ചു തുള്ളിച്ചാടി. തക്കുടു കുറുക്കൻ നാണിച്ചു തലതാഴ്ത്തി നടന്നു പോയി. ഇതിൽ നിന്ന് എന്ത് മനസിലാക്കാം ആരെയും ഒരിക്കലും കളിയാക്കരുത്
ദേവിക
9 എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - കഥ