എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

അമ്മ എന്ന വാക്കിന് അല്ലെങ്കിൽ ആ രണ്ടക്ഷരത്തിന് ഓരോരുത്തർക്കും അവരുടേതായ നിർവചനങ്ങൾ ഉണ്ടാകും. അമ്മ അതൊരു സത്യം ആണ് .ഇന്ന് നമ്മുടെ സഹോദരി സഹോദരന്മാർ മറക്കുന്നതും ആസത്യത്തെയാണ്. അമ്മ എന്ന സ്മരണയ്ക്ക് ദൈവത്തെക്കാൾ ഉയർന്ന സ്ഥാനമാണുള്ളത്. പാറക്കമുറ്റുന്നതു വരെ ഒന്നും സംഭവിക്കാതെ സ്വന്തം കാലിൽ നില്ക്കാൻ നമുക്ക് കരുത്ത് പകരുന്ന അമ്മയും, അച്ഛനും. നമ്മൾ ചെയ്യുന്ന കൊച്ചു കൊച്ചു തെറ്റുകൾ ക്ഷമിച്ചും ശകാരിച്ചും നമുക്ക് നല്ല വഴി കാണിച്ചു തന്ന നമ്മുടെ അമ്മയെയും അച്ഛനെയും നാം വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുന്നു. എന്നാൽ ഒരു നിമിഷം പോലും നാം ചിന്തിക്കുന്നില്ല നമുക്ക് വേണ്ടി കഷ്ടപ്പാടുകൾ വേദനകൾ, നമ്മൾ എത്ര വിഷമിപ്പിച്ചാലും ഉപേക്ഷിച്ചാലും നമ്മെ വെറുക്കാതെ നമ്മെ സ്നേഹിക്കുന്ന ആ മനസ് അത് നമ്മൾ കാണുകയും സ്നേഹിക്കുകയുമാണ് ചെയ്യേണ്ടത്. നമുക്ക് ഈശ്വരൻ തന്ന ഈവലിയ ദാനത്തെ ഒരിക്കലും നമ്മൾ ഉപേക്ഷിക്കരുത്.

നെഹ്ന
എം.ജി.എം. എച്ച്. എസ്.എസ്. തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - ലേഖനം