എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് 2017 -18

എം ജി എം എച്ച് എസ് എസിന്റെ 2017 -18 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു . പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങളും നടത്തി. വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു .13 -6-2017 ൽ ചേർന്ന അദ്ധ്യാപകര‍ുടെ യോഗത്തിൽ സോഷ്യൽ സയൻസ് ക്ലബ് രൂപീകരണത്തെക്കുറിച്ച് ആലോചിക്കുകയും ഓരോ ക്ലാസിൽ നിന്നും താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഈ വർഷത്തെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ഉള്ള തീരുമാനങ്ങളെടുത്തു.

	ക്ലബ് കൺവീനറായി ശ്രീമതി ഏലിശുഭ ടീച്ചറിനെ തിരഞ്ഞെടുത്തു . ജൂലൈ 11 ജനസംഖ്യാ ദിനം ,ജൂലൈ 21 ചാന്ദ്രദിനം , ഹിരോഷിമാ ദിനം, സ്വാതന്ത്ര്യ ദിനം ,ഗാന്ധിജയന്തി , കേരള പിറവി , മനുഷ്യാവകാശ ദിനം , റിപ്പബ്ലിക് ദിനം മുതലായവ വിപുലമായ ആചരിക്കുന്നതിന് തീരുമാനിച്ചു.
ഒക്ടോബർ മാസത്തിൽ സ്കൂൾ സോഷ്യൽ സയൻസ് ഫെയർ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. 

ജൂലൈ 11 ജനസംഖ്യാ ദിനത്തിൽ വർദ്ധിച്ചു വരുന്ന 'ജനസംഖ്യയും പ്രത്യാഘാതങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി കുമാരി കെസിയ പ്രഭാഷണം നടത്തി . july 21 ചാന്ദ്ര ദിനത്തിൽ ആകാശ് k സാം , കുമാരി ദിയ ജോസഫ് എന്നിവർ പ്രഭാഷണം നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരത്തിൽ ജിനാൻ മൊയ്തീൻ 9 B ഒന്നാം സ്ഥാനവും Minha Ashraf 10 A രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യുപി വിഭാഗത്തിൽ കുമാരി മിയ 6 B ഒന്നാം സ്ഥാനം കരസ്ഥമാക്കി .BRC ൽ വെച്ച് നടന്ന സബ് ജില്ലാ മത്സരത്തിൽ പങ്കെടുത്തു.

'കേരളം നൂറ്റാണ്ടുകളിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കി ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ  Minha Ashraf 10 A  ആകാശ് കെ സാം എന്നിവർ  ഒന്നാം സ്ഥാനം കരസ്ഥമാക്കി. അമൽരാജ് 10c രണ്ടാം സ്ഥാനം കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ക്ലബ് കൺവീനറായി നിന്ന് അ Minha Ashraf 10 A, അഖിൽ റോയ് എന്നിവരെ തിരഞ്ഞെടുത്തു . ജോയിന്റ് കൺവീനർ ആയി സംഗീത കെ എസ് 10 D തെരഞ്ഞെടുക്കപ്പെട്ടു . 

ഓഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ നടത്തി ഓരോ ക്ലാസിലും യുദ്ധവിരുദ്ധ സന്ദേശം നൽകി. ക്ലബ് അംഗങ്ങൾ സ്കൗട്ട് ആൻഡ് ഗൈഡ് JRCഎന്നിവരെ ഉൾപ്പെടുത്തി ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് സമാധാന റാലി നടത്തി . പോസ്റ്ററുകൾ ക്ലാസിൽ പ്രദർശിപ്പിച്ചു .രണ്ടാം ലോകമഹായുദ്ധം ആയി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി . 10- 8- 2017 Alpha Accadamey തിരുവമ്പാടി നടത്തിയ സാതന്ത്രദിന ക്വിസ് മത്സരത്തിൽ Lean Mariam, Gopika, Akash K Sam, Minha Ashrafഎന്നിവർ പങ്കെടുത്തു. 12 -8 -2015 കെ പി എസ് ടി എ താമരശ്ശേരി ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ കുമാരി ഗോപിക ഒന്നാം സ്ഥാനവും കുമാരി ലീൻ മറിയം മൂന്നാം സ്ഥാനവും നേടി . യുപി വിഭാഗത്തിൽ കുമാരി റേച്ചൽ മറിയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 14- 8- 17 സ്വാതന്ത്രസമര ചരിത്രക്വിസ് നടത്തി. 15- 8- 17 സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ രാവിലെ 9 മണിക്ക് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജാൻസി ടീച്ചർ പതാക ഉയർത്തിയതോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് സ്‍കൗട്ട് ഗൈഡ്, JRC , എൻഎസ്എസ് വോളന്റിയേഴ്സ് അണിനിരന്ന പരേഡ് ഉണ്ടായിരുന്നു. കുമാരി ലീൻ മറിയം സാതന്ത്ര്യ ദിന സന്ദേശം നൽകി .വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്വാതന്ത്രദിന പതിപ്പ് തയ്യാറാക്കി. പ്രകാശന കർമ്മം 19- 8- 2017ചേർന്ന ക്ലബ്ബിന്റെ മീറ്റിംഗിൽ ഹെഡ്‍മാസ്റ്റർ ശ്രീ അലക്സ് തോമസ് നിർവ്വഹിച്ചു . കുട്ടികൾക്കുള്ള മികച്ച പതിപ്പ് തയ്യാറാക്കിയതിനുള്ള സമ്മാനങ്ങൾ നൽകി.

ചിങ്ങം ഒന്ന് കർഷകദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കർഷക ദിന പതിപ്പ് തയ്യാറാക്കി. പ്രകാശനകർമം ഹെഡ്മാസ്റ്റർ ശ്രീ അലക്സ് തോമസ് സാർ നിർവഹിച്ചു. **************************