എം.കെ.കെ.എച്ച്.എം.എ.യു.പി.എസ്. പത്തനാപുരം/എന്റെ ഗ്രാമം
പറക്കാട് കീഴുപറമ്പ്
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ കീഴപറമ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പറക്കാട് കീഴപറമ്പ് .
ഭൂമിശാസ്തൃം
കോഴിക്കോട് മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശത്ത്, ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹരിതമനോഹര ഗ്രാമമാണ് കീഴുപറമ്പ് . കേരളസ്റ്റേറ്റ് ഹൈവേ (SH) 34 (കൊയിലാണ്ടി - എടവണ്ണ) ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നുണ്ട്. വടക്ക് കോഴിക്കോട് ജില്ലയിലെ പന്നിക്കോടും തെക്ക്, പടിഞ്ഞാറ് , കിഴക്ക് ചാലിയാറും അതിന്റെ കൈവഴിക്കാലും ചുറ്റപ്പെട്ട ഈ ഗ്രാമത്തിന്റെ അയൽ പ്രദേശങ്ങളാണ് ഉർങ്ങാട്ടിറ്റിരി , അരീക്കോട്, ചീക്കോട് വാഴക്കാട് എന്നീ പഞ്ചായത്തുകളാണ്.
മലയാളത്തിൽ താഴ്ന്ന ഭൂമി എന്നർത്ഥം വരുന്ന കീഴ്‌പറമ്പ് എന്ന വക്കിൽ നിന്നാണ് കീഴുപറമ്പ എന്ന പേര് വന്നത്. ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും പ്രത്യേക താഴ്ന്ന ഭൂമിശാസ്ത്രമാണ് ഈ പേരിനു കാരണമെന്നു വിശ്വസിക്കപ്പെടുന്നു. തടപ്പറമ്പ് , മേലാപറമ്പ് , പഴംപറമ്പ് തുടങ്ങിയ നിരവധി ചെറിയ കുന്നുകളുടെ താഴ് വരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഈ പ്രദേശം പ്രധാനമായും കാർഷിക പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമാണ്, പ്രത്യേകിച് നാളികേരം, വാഴ, നെല്ല് എന്നിവയുടെ കൃഷി ഇവിടെ വ്യാപകമാണ്. പറക്കാട് പ്രദേശത്തു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നു. ഇവിടെ സാമൂഹിക-സാംസ്കാരിക പരിപാടികൾക്കും ഉത്സവങ്ങൾക്കും പ്രാധാന്യമുണ്ട്, പ്രതേകിച് ഓണം, വിഷു, റമദാൻ തുടങ്ങിയ ആഘോഷങ്ങൾ സമുചിതമായി ആചരിക്കുന്നു. കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ പറക്കാട് പ്രദേശം സമാധാനപരമായും അറിയപ്പെടുന്നു. വിവിധ മത,സാംസ്കാരിക സമുദായങ്ങൾ തമ്മിൽ സഹവർത്തിത്തവും പുലർത്തുന്നു.
പൊതു സ്ഥാപനങ്ങൾ
- ഈശ്വരമംഗലം ശിവ ക്ഷേത്രം, ശാന്തിനഗർ
- സൈന്റ്റ് മേരീസ് ചർച്ച് , വാലില്ലാപുഴ
- ഇരിപ്പാൻകുളം ജുമാ മസ്ജിദ്
- തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രം
- ഗ്രാമീണ ബാങ്ക് കുനിയിൽ
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൃഷിഭവൻ
- വില്ലേജ് ഓഫീസ്
- കീഴുപറമ്പ് ലൈബ്രറി
പ്രശസ്ത വ്യക്തികൾ
- കെ ടി ഇർഫാൻ: 2012 ലണ്ടൻ ഒളിമ്പിക്സിൽ 20 കിലോമീറ്റർ നടത്ത മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും പുതിയ ദേശീയ റെക്കോർഡ് കുറിക്കുകയും പത്താം സ്ഥാനം നേടുകയും ചെയ്തു
- പി പി ശങ്കരൻ മാസ്റ്റർ: സ്വാതന്ത്യ സമര സേനാനി
- കെ ടി നുഫൈൽ: രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച വീര ജവാൻ
- ഉമ്മിണിയിൽ ഉണ്ണിമോയി മൗലവി: കവി, എഴുത്തുകാരൻ
- സി വേലായുധൻ: പൊതു പ്രവർത്തകൻ
- വള്ളിക്കുട്ടി ടീച്ചർ: പൊതു പ്രവർത്തക
- മൂസ സുല്ലമി: പൊതു പ്രവർത്തകൻ
- കെ സി അബ്ദുമാസ്റ്റർ: മുതിർന്ന പൗരന്മാരുടെ നടത്തമത്സരത്തിൽ ദേശീയ തലത്തിൽ പങ്കെടുത്തു
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- പത്തനാപുരം എ യു പി സ്‌കൂൾ.
- ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കീഴുപറമ്പ്
- അൻവാറുൽ ഇസ്ലാം അറബിക് കോളേജ്
- കുഞ്ഞാത്തുമ്മ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ
- ഗവ. എൽ പി സ്കൂൾ കുനിയിൽ സൗത്ത്
- ഗവ. എൽ പി സ്കൂൾ പത്തനാപുരം