രോഗങ്ങളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന വാക്സിനുകളിൽ ചില സൂത്രപണികൾ ചെയ്തു നിർമ്മിക്കുന്നതാണ് DNA വാക്സിനുകൾ. രോഗം പരത്തുന്ന സൂക്ഷ്മജീവികളുടെ സമാനമായ ഡിഎൻഎ ആണ് ഇതിൽ ഉപയോഗിക്കുന്നത്. സാധാരണ വാക്സിനെക്കാൾ ഫലപ്രദമാണ് എങ്കിലും ഇവയുടെ നിർമാണത്തിന് ചെലവ് കൂടുതലാണ്. ഇത്തരം വാക്സിനുകൾ ഒന്നും ഇതേവരെ വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങിയിട്ടില്ല. ഒരു വാക്സിനിലെ ഡിഎൻഎ മാറ്റി അതിന് മറ്റ് രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന വിദ്യയും നിലവിലുണ്ട്.