എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
  • ഗണിത ക്ലബ്ബ്

ഗണിത പഠനം രസകരമാക്കാൻ അതിനും അതിനോടുള്ള ഇഷ്ടം വർദ്ധിക്കുന്നതിനും ക്ലബ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിത തോടുള്ള താല്പര്യം ഉണ്ടാകുവാനും കളികളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാനും ഉള്ള അവസരങ്ങൾ നൽകി. വീട്ടിൽ ഒരു ഗണിതലാബ് എന്ന് പ്രവർത്തനമാണ് ഇതിനായി നൽകിയത്.സംഖ്യ പോക്കറ്റ് അബാക്കസ് ഗുണനപ്പട്ടിക എന്നിവയുടെ നിർമ്മാണം, ഗ്രാം, കിലോഗ്രാം, പാക്കറ്റ് ശേഖരിച്ച് ഒരു കിലോഗ്രാം, രണ്ട് കിലോഗ്രാം, എന്നിവ ഏതൊക്കെ പാക്കറ്റുകൾ ചേർന്നാൽ ആകും എന്നത് പാക്കറ്റുകൾ ശേഖരിച്ച് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി.

ഡിസംബർ 22 'ഗണിതദിനം' അതിന്റെ പ്രാധാന്യം കണ്ടെത്തി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഗണിത ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തുകയുണ്ടായി. ഉല്ലാസ ഗണിതം, ഗണിതവിജയം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ് തലത്തിൽ പഠനോപകരണങ്ങൾ നല്കി കുട്ടികൾക്ക് കളിക്കാൻ അവസരം നൽകുന്നു.