എം.കെ.എം.എം..എൽ.പി.എസ് വെളിമ്പിയംപാടം/ക്ലബുകൾ
- English club
English club in our school organize various activities to enhance the speaking skills and to increase the confidence in students. But peacock of the covid-19 pandemic situation we could not actively conduct programmes. Eventhrough after the opening of school we practiced the various activities in "Hello English" in all classes as a part of the English club activity on this was a class wise activity and these activities were done under the leadership of class teachers on the particular day we ensure that all the students communicate only in English. The students participated in all the activities very interestingly and showed lot of enthusiasm.The club helps in increasing the interest of students in English language. It also introduced them to new ideas and concepts.
- മലയാളം ക്ലബ്
2021 22 അധ്യയനവർഷത്തിലെ മലയാളംക്ലബ്ബിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളായ എം കെ എം എൽ പി സ്കൂളിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.നമ്മുടെ വികാരങ്ങൾ പ്രകടിപ്പിക്കുവാൻ ഏറ്റവും നല്ല ഭാഷയാണ് മാതൃഭാഷയായ മലയാളം. ഞങ്ങളുടെ സ്കൂളിൽ ഓരോ ക്ലാസിലും പഠിക്കുന്ന കുട്ടികളിൽ നിന്ന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി സ്കൂളിൽ എത്തിച്ചു അവർക്ക് ആവശ്യമായ അക്ഷരങ്ങളും ചിഹ്നങ്ങളും കുട്ടികളിൽ ഉറപ്പിക്കുകയുണ്ടായി.അതിനായി ഓരോ ടീച്ചേഴ്സും മുൻകൈ എടുക്കുകയും ഏറ്റവും നല്ല രീതിയിൽ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുകയും ചെയ്തു. അതുപോലെതന്നെ വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കാലം വായനാ വാരമായി നടത്തുകയുണ്ടായി ഈ ആഴ്ചയിൽ വായനാദിനവുമായി ബന്ധപ്പെട്ട് വിവിധ തരം പ്രവർത്തനങ്ങളായ വീഡിയോ പ്രദർശനം, അക്ഷര ചിത്രം വരയ്ക്കൽ, പോസ്റ്റർ നിർമ്മാണം, കുഞ്ഞുവായന,വായനാദിന സന്ദേശം, പത്രവായന, വീട്ടിലൊരു ലൈബ്രറി തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.വായന ഒരു ഓർമ്മപ്പെടുത്തലാണ്. അതുകൊണ്ട് വായന ഒരു ശീലമാക്കുകയും വേണം എന്ന സന്ദേശം ഞങ്ങളുടെ H.M പ്രജീഷ് സർ ഓരോ ക്ലാസിനും നൽകുകയുണ്ടായി.
അതുപോലെതന്നെ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സ്കൂളിൽ നടത്തുകയുണ്ടായി. അതിൽ കുറെയേറെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂൾ തല മത്സരത്തിൽ സുഫിയാൻ എന്ന കുട്ടി ഒന്നാം സ്ഥാനവും പഞ്ചായത്ത് തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.അങ്ങനെ മലയാള ക്ലബ്ബിന്റെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ ഞങ്ങളുടെ സ്കൂളിന് നല്ല രീതിയിൽ തന്നെ നടത്താനും സാധിച്ചു.
- ശാസ്ത്ര ക്ലബ്ബ്
ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എം. കെ. എം. എൽ.പി സ്കൂളിൽ ദിനാചാരണങ്ങൾ ഗംഭീരമായി നടത്തുകയുണ്ടായി 2021-22 അധ്യായന വർഷത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവും ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ഗംഭീരമായി കൊണ്ടാടാൻ സാധിക്കുകയും ചെയ്തു. ഓൺലൈൻ പ്രവർത്തനം ആയതിനാൽ കുട്ടികൾ വീട്ടിൽ ഇരുന്നു തന്നെ ഓരോ പ്രവർത്തനങ്ങളും ചെയ്തു. ജൂൺ 5 പരിസ്ഥിതിയെ തൊട്ടറിഞ്ഞ പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് നിരവധി ഓൺലൈൻ പ്രവർത്തനങ്ങൾ നൽകുവാൻ കഴിഞ്ഞു ക്വിസ് മത്സരം, വൃക്ഷത്തൈ നടീൽ, പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രദർശനം, പരിസ്ഥിതി ഗാനം അവതരണം,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും ചെയ്തു. ഫോട്ടോ വീഡിയോ എന്നിവ ഗ്രൂപ്പിൽ അയയ്ക്കുകയും എല്ലാ കുട്ടികളും ഓരോ വൃക്ഷതൈ സ്വന്തം വീട്ടുവളപ്പിൽ നടുകയും അതിന്റെ ചിത്രങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വെക്കുകയും ചെയ്തു."മരം ഒരു വരം" എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഇതിലൂടെ സാധിക്കുകയും ചെയ്തു.
ചന്ദ്രനെ അറിയാം ആകാശ വിസ്മയത്തെ പരിചയപ്പെടുത്തുകയും ചിന്തകൾ ഉണർത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ജൂലൈ 21 ചാന്ദ്രദിനം ഓൺലൈൻ പ്രവർത്തനങ്ങളായി സംഘടിപ്പിച്ചു റോക്കറ്റ് നിർമ്മാണം ചിത്രരചന പ്രസംഗം പതിപ്പ് നിർമാണം തുടങ്ങിയവയിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. കുട്ടികൾ റോക്കറ്റ് മാതൃക നിർമ്മിക്കുകയും ചാന്ദ്ര ദിന സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു.അതുപോലെതന്നെ എൽ കെ ജി മുതൽ നാലാം ക്ലാസ്സ് വരെ വിവിധതരം പരിപാടികൾ നടത്തുകയും അത് ക്ലാസ്സ് ഗ്രൂപ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്നു പ്രസംഗ മത്സരം, വീഡിയോ പ്രദർശനം,ശാസ്ത്ര ക്വിസ് മത്സരം തുടങ്ങിയവയും നടത്തി.കുട്ടികളുടെ ചാന്ദ്രദിന ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നിള ജോസഫും, രണ്ടാം സ്ഥാനം റിൻഷാ,വൈഷ്ണവ്.മൂന്നാം സ്ഥാനം അതിഥി തുടങ്ങിയവരും നേടി.കൂടാതെ രക്ഷിതാക്കൾക്കായി ഓൺലൈൻ ക്വിസ് മത്സരവും നടത്തി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ്സിൽ റാഷിദ, ആഷിഫ, അനീസ്,റിയാസ്, എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികളെ അനുമോദിച്ചു.
- ഗണിത ക്ലബ്ബ്
ഗണിത പഠനം രസകരമാക്കാൻ അതിനും അതിനോടുള്ള ഇഷ്ടം വർദ്ധിക്കുന്നതിനും ക്ലബ് പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു. ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഗണിത തോടുള്ള താല്പര്യം ഉണ്ടാകുവാനും കളികളിലൂടെ കുട്ടികൾക്ക് ഗണിതത്തെ അറിയുവാനും ഉള്ള അവസരങ്ങൾ നൽകി. വീട്ടിൽ ഒരു ഗണിതലാബ് എന്ന് പ്രവർത്തനമാണ് ഇതിനായി നൽകിയത്.സംഖ്യ പോക്കറ്റ് അബാക്കസ് ഗുണനപ്പട്ടിക എന്നിവയുടെ നിർമ്മാണം, ഗ്രാം, കിലോഗ്രാം, പാക്കറ്റ് ശേഖരിച്ച് ഒരു കിലോഗ്രാം, രണ്ട് കിലോഗ്രാം, എന്നിവ ഏതൊക്കെ പാക്കറ്റുകൾ ചേർന്നാൽ ആകും എന്നത് പാക്കറ്റുകൾ ശേഖരിച്ച് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി.
ഡിസംബർ 22 'ഗണിതദിനം' അതിന്റെ പ്രാധാന്യം കണ്ടെത്തി കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു. ഗണിത ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും നടത്തുകയുണ്ടായി. ഉല്ലാസ ഗണിതം, ഗണിതവിജയം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ് തലത്തിൽ പഠനോപകരണങ്ങൾ നല്കി കുട്ടികൾക്ക് കളിക്കാൻ അവസരം നൽകുന്നു.
- അറബി ക്ലബ്ബ്
ഡിസംബർ 18 അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് അറബി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വേണ്ടി അറബിക് പദ്യപാരായണം അറബിക് ഗാനം വായനാമത്സരം പോസ്റ്റർ നിർമ്മാണം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി.