എം.ഒ.എൽ.പി.എസ് മുണ്ട/വിഷൻ 2030

Schoolwiki സംരംഭത്തിൽ നിന്ന്

MOLPS MUNDA VISION 2030

നിലമ്പൂർ താലൂക്കിലെ ഏറെ അവികസിത മേഖല ആയിരുന്നു വഴിക്കടവ് പഞ്ചായത്തിലെ മുണ്ട എന്ന ദേശത്ത് വിദ്യാഭ്യാസവും സാംസ്കാരികവുമായ ഉന്നമനത്തിന് കനിവുള്ള മനസ്സുകളുടെ സഹായത്തോടെയാണ് 1967 കാലഘട്ടങ്ങളിൽ എടക്കര യതീം ഖാന തുടക്കം കുറിക്കുന്നത് .പ്രദേശത്തെയും ചുറ്റുപാടിലെയും അഗതികളുടെയും അനാഥകളുടെയും അത്താണി ആയി നിലകൊണ്ട സ്ഥാപനത്തിൽ വിദ്യാഭ്യാസ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് 1970 കളിൽ ആണ്. അന്നത്തെ ആ സ്ഥാപനത്തിന്റെ വഴികാട്ടിയും, ദീർഘവീക്ഷണത്തോടെ സ്ഥാപനത്തെ കെട്ടിപടുത്തുയർത്തിയ കളത്തിങ്ങൽ ഹംസ ഹാജിയുടെ നേതൃത്വത്തിൽ നടത്തിയ ഏറ്റവും വലിയ സാംസ്കാരിക വിപ്ലവം ആയിരുന്നു യതീംഖാനക്ക് ഒരു കലാലയം എന്നുള്ളത്.ആ സ്വപ്നം നിറവേറുകയും, +2 വരെ പഠിക്കാൻ സൗജന്യമായി സർക്കാർ സംവിധാനത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് പഠിക്കാൻ കമ്മിറ്റി അവസരമുണ്ടാക്കി .

കഴിഞ്ഞ 50 വർഷത്തിൽ ഒട്ടെറെ പ്രഗത്ഭരായ ആളുകളെ സൃഷ്ട്ടിക്കാൻ ഈ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലും പുറത്തും, അറിയപ്പെട്ടവരായു മാറാനും അതുവഴി നാടിൻറെ അന്തസ്സും സംസ്കാരവും മറ്റുള്ള പ്രദേശത്ത് എത്തിക്കാനും കഴിഞ്ഞു എന്നുള്ളതിൽ അഭിമാനിക്കുന്നു.വിദ്യാഭ്യാസ മേഖലയിൽ ഇനിയും ഇടപെടുകയും അത് വഴി ലോകോത്ത്വര നിലവാരത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഇനിയും നടത്താൻ ഞങ്ങൾ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്

വിഷൻ 2030

1970 കളിൽ തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവർത്തനത്തിന് അന്ത്യം കുറിക്കാൻ കഴിയില്ല ദൈനദിനം വളർന്നു കൊണ്ടിരിക്കുന്ന വികാസങ്ങൾക്ക് ഒത്ത് കൊണ്ട് നമ്മുടെ കുട്ടികളുടെ ചലന ശക്തിയെയും , നൈസർഗ്ഗ കഴിവുകളെയും കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രാഥമിക തലങ്ങളിൽ നിന്ന് തന്നെ അതിന് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്

ZERO POINT (സീറോ പോയിന്റ് )

നാട്ടിൽ വളർന്നു വരുന്ന 3-നും 5-നും ഇടയിൽ ഉള്ള മുഴുവൻ കുട്ടികളെയും കണ്ടത്തി "സീറോ പോയിന്റ് "എന്ന മുദ്രവാക്യം ഏറ്റടുത്ത് ഒരു കുട്ടിയും ഇനി കലാലയം കാണാൻ ബാക്കിയില്ല എന്ന് ഉറപ്പ് വരുത്തി നാട്ടിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകാൻ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട് നിലവിൽ ഉള്ള കെട്ടിടം ബഹുനില കെട്ടിടമാക്കുകയും ആധുനിക സംവിധാനങ്ങളോടെ കെട്ടിലും മട്ടിലും മാത്രമല്ല എല്ലാ തര ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കികൊണ്ടും പ്രാപ്തരായ അദ്ധ്യാപകരാൽ നിയന്ത്രിക്കുന്നതുമായ ഒരു സംവിധാനം ഇവടെ ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും നല്ല വിദ്യാഭ്യാസം നൽകുക എന്നുള്ള മാനേജ്‍മെന്റിന്റെ ചിന്തയോട് ഇവിടത്തെ അധ്യാപക സമൂഹം ഐക്യദാർഢ്യ പ്രഖ്യാപിച്ച മുന്നോട് പോവുകയാണ്

ആയതിനു ഏറ്റവും നല്ല രീതിയിൽ എൽ പി സ്കൂൾ കെട്ടിടം ഉണ്ടാക്കുകയും വിദ്യാർത്ഥികൾക്ക് ഏറ്റവും നല്ല രീതിയിൽ ക്ലാസുകൾ ഉണ്ടാകുകയും ഭൗതിക സാഹചര്യങ്ങൾ വികസിത രാജ്യങ്ങൾക്കെന്നപോലെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പരിപൂർണ്ണമായി രക്ഷിതാക്കളുടെയും സഹകരണമാണ് വേണ്ടത്. ആയത് നിർലോഭം നൽകി പി ടി എ ഈ സ്വപ്ന പദ്ധതി വിജയിപ്പിക്കാൻ ഞങ്ങളുടെ കൂടെ ഉണ്ട് എന്നുള്ളത് ഇതിന്റെ തിളക്കമാർന്ന വിജയത്തിനുള്ള നാന്ദിയാണ് എന്നും മനസ്സിൽ ആക്കുന്നു.

പ്രാഥമിക തലങ്ങളിൽ തന്നെ കുട്ടികളുടെ കഴിവുകൾ കണ്ടതാനും , അവർക്ക് തന്നെ അത് ഉപകാരപ്രദമായ രീതിയിൽ വളർത്തി കൊണ്ടുവരാനുമുള്ള പദ്ധതികൾ അധ്യാപകർ ആസൂത്രണം ചെയുന്നത്. സർക്കാർ സഹായത്തോടെ കിട്ടുന്ന ട്രെയിനിങ്ങുകൾ,മാനേജ്‍മെന്റ് നൽകുന്ന ട്രെയിനിങ്ങുകൾ കിട്ടുക എന്നുള്ളത് ഈയിനം ചിന്തകൾക്ക് മാറ്റ് കൂടുന്നു

ചെറുപ്പത്തിൽ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ ആ രംഗത്തേക് തിരിച്ച വിടാൻ അധ്യാപകർ ശ്രേമിക്കുന്നു. കമ്പ്യൂട്ടർ അധിഷ്ടിത വിദ്യാഭ്യാസം നൽകാൻ കഴിയുന്നത്കൊണ്ട് ലോകത്തെ കാണാനും പരിചയപ്പെടാനും , വികസനങ്ങളെ കുറിച്ച് മനസ്സിലാക്കാനും കുട്ടികൾക്ക് സൗകര്യം കിട്ടുന്നു അവരുടെ ചിന്തകൾക്ക് മൂർച്ച കൂട്ടാനുള്ള ആയുധങ്ങൾ ആയുധപുരയിൽ യഥേഷ്ടം ഉണ്ട് എന്നുള്ളത് എൽ പി യെ സംബദ്ധിച്ച് എടുത്ത് പറയാറുള്ളതാണ്.

സ്‌റ്റെപ്സ് (ഇംഗ്ലീഷ് ഭാഷയിലെ പരിജ്ഞാനം)

കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ അന്താരാഷ്ട്ര ഭാഷയായ ഇംഗ്ലീഷിനെ മനസ്സിലാക്കാനും,അതിനെ ലഘൂകരിക്കാൻ ഉതകുന്ന ക്ലാസുകൾ നൽകാനും . ഇംഗ്ലീഷ് സ്പോക്കൺ ക്ലാസുകൾ, എസ്സേ തയ്യാറാക്കൽ, കഥപറയൽ, കവിതാ രചനകളും, പാരായണങ്ങൾക്കും അവസരങ്ങൾ നൽകുകയും അത് പ്രവർത്തികമാകുന്നതിനു ഒരു വിദഗ്ധ ടീമിനെ തയ്യാറാക്കുന്നതും വിഷൻ 30 ന്റെ ഭാഗമാണ്.

പീക്ക് പോയിന്റ്

കുട്ടികളെ പി എസ് സി , യൂ പി എസ് സി,സർക്കാർ ഇതര ജോലികൾ, ഉയർന്ന ഐ എ എസ് എന്നത് പോലും സ്വപ്‌നം കാണാൻ ഉതകുന്ന രീതിയിലുള്ള ഉള്ള വിദ്യാഭ്യാസ ചിന്തകൾ ആണ് എൽ പി തലം തൊട്ട് നൽകുന്നത്. ഇതിനായി പ്രേത്യേക പരിശീലനം നൽകാനും ചെറിയ പ്രായത്തിൽ തന്നെ ഉയർന്ന സ്വപ്‌നങ്ങൾ കാണാനും പ്രാപ്തമാക്കുന്ന.

പ്രത്യാശ-2030

പ്രദേശത്തെ മുഴുവൻ ആളുകൾക്കും വിദ്യാഭ്യാസം നൽകി സാക്ഷരതയിലും സംസ്കാരത്തിലും ഉയർന്ന നിലവാരമുള്ള പദ്ധതികൾ ആലോചിക്കുകയും ആയത് പ്രവർത്തനപഥത്തിൽ കൊണ്ട് വരുകയും,നടത്തുകയും വിഷൻ 2030 ന്റെ ഭാഗമാണ്. അതിനു സർവ്വ പിന്തുണയും പ്രദേശത്തുനിന്നും ഉണ്ടാകുമെന്നും ശുഭാപ്തിവിശ്വാസമുണ്ട്.....…

സ്കൂൾ റേഡിയോ

സ്കൂളിലെ വിദ്യാർത്ഥികളുടെ കഴിവു പരിപോഷിക്കാനും അറിവുകൾ ഉയർത്തികൊണ്ട് വരാനും സ്കൂൾ മുന്നോട് കൊണ്ട് വരുന്ന ഒരു പദ്ധതി ആണ് "സ്കൂൾ റേഡിയോ". അതിലൂടെ കുട്ടികളുടെ കഴിവുകൾ പുറത്തുകൊണ്ട് വരാൻ സാധിക്കുകയും ചെയ്യും.

യൂട്യൂബ് ചാനൽ

നിലവിൽ സ്കൂളിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അത് കൂടുതൽ ഉയർത്തികൊണ്ട് വരാനും കുട്ടികളുടെ കഴിവുകൾ അതിലൂടെ ലോകത്തെ അറിയിക്കാനും പ്രതേക പദ്ധതി വിഷൻ 2030 ന്റെ ഭാഗം ആണ്

"https://schoolwiki.in/index.php?title=എം.ഒ.എൽ.പി.എസ്_മുണ്ട/വിഷൻ_2030&oldid=1518908" എന്ന താളിൽനിന്ന് ശേഖരിച്ചത്