എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ /ആർട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട് & ക്രാഫ്റ്റ് ക്ലബ്


വിദ്യാർത്ഥികളുടെ കലാഭിരുചിയും, നൈസർഗിക വാസനകളും പരിപോഷിപ്പിക്കുന്നതിന് പരിചയസമ്പന്നരായ അധ്യാപകരുടെയും, രക്ഷാകർത്താക്കളുടെയും, മേൽ തലങ്ങളിൽ നൈപുണ്യം സിദ്ധിച്ച പ്രമുഖ വ്യക്തികളുടെയും നേതൃത്വത്തിൽ ആർട്ട് ആൻഡ് ക്രാഫ്റ്റ് ക്ലബ് പ്രവർത്തിക്കുന്നു. പരമ്പരാഗത തൊഴിലുകൾക്കൊപ്പം, ലഘു ഉപകരണ ങ്ങളിലുടെയും, കൈത്തൊഴിലുകളിലൂടെയും നിർമ്മിക്കാവുന്ന മൂല്യവർ ധിത ഉൽപ്പന്നങ്ങളും, വിവര സാങ്കേതിക വിദ്യയുടെ നൂതന നിർമ്മാണ ആശയങ്ങളും, ഇലക്ട്രോണിക് ഗെയിമുകളും നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനാവിശ്യമായ അറിവുകളും, അടിസ്ഥാന കലകളുടെ ശാസ്ത്രീയ പഠന വും ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി സാധ്യമാകുന്നു.