എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/History

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

                == മാനേജ്മെന്റ്  ==

മഊനത്തുൽ ഇസ്ലാം സഭ, പൊന്നാനി നഗരം. മാനേജർ: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട്. എ. ഡി.1900 ത്തിൽ മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ദക്ഷിണേന്ത്യയിലെ തന്നെ ഒരു മഹാ പ്രസ്ഥാനമായി പൊന്നാനിയിൽ മൗനത്തുൽ ഇസ്ലാംസഭ സ്ഥാപിതമായി. മുസ്ലിം സമുദായത്തേയും മറ്റു പിന്നോക്കക്കാരേയും വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തുടങ്ങാൻ 1947 ൽ എം.എ സഭ തിരുമാനിച്ചു. 1947 ൽ തന്നെ എലിമെന്റെറി സ്ക്കുൾ തേഡ് ഫോറം ആരംഭിച്ചു. 1948- എം.ഐ. ഹൈസ്കൂൾ നിലവിൽവന്നു. മുൻവിദ്യാഭ്യാസമന്ത്രിമാരായ സി.എച്ച് മുഹമ്മദ് കോയ, ഇ.ടി.മുഹമ്മദ് ബഷീർ എന്നിവർ ഈ സ്ഥാപനത്തിൻറ വളർച്ചക്ക് വലിയ സംഭാവനകൾ നൽകി. 1992 ആയപ്പോഴേയ്ക്കും എം.ഐ. ഹൈസ്കൂൾ വളർന്ന് പ്രസിദ്ധമായ ഒരു സ്ഥാപനമായി മാറിക്കഴിഞ്ഞു. 1994-ൽ എത്തിയപ്പോൾ പെൺകുട്ടികൾ മാത്രം 3000 ത്തോളം ആയി. പ്രസ്തുത വർഷം തന്നെ സ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് എം.ഐ. ഹൈസ്കൂൾ ഫോർ ബോയ്സ് , എം.ഐ. ഹൈസ്കൂൾ ഫോർ ‍ഗേൾസ് എന്നീ രണ്ട് വിദ്യാലയമാക്കി കൊണ്ട് സർക്കാരിൽ നിന്നും ഉത്തരവായി. പുതുപൊന്നാനി യത്തീംഖാന - അറബിക് കോളേജ് കോംപൗണ്ടിൽ പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയത്തിലേക്ക് എം.ഐ. ‍ഗേൾസ് ഹൈസ്കൂൾ മാറ്റപ്പെട്ടു. ഈ സ്കൂളിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ലഭ്യമാക്കാൻ പ്രവർത്തിച്ച പരേതനായ ഏ.വി. ഹംസ സാഹിബിന്റെ സേവനം സ്മരണീയമാണ്. 2000-മാണ്ട് എം.ഐ. ‍ഗേൾസ് ‍ഹൈസ്കൂളിൽ‍ പ്ളസ് ടു അനുവദിച്ചുകൊണ്ട് സർക്കാർഉത്തരവായപ്പോൾ ഈ സ്ഥാപനം ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു.