എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

പരിസ്ഥിതി നമ്മുടെ മാതാവിന് തുല്യമാണ് ,പരിസ്ഥിതിക്ക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. അങ്ങനെ നാം നമ്മുടെ പരിസ്ഥിതി നശിപ്പിക്കുന്ന കുറ്റവാളിയാകരുത്.

1972 ൽ ഐക്യരാഷ്ട്ര സഭ ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങി. മലിനീകരണത്തിന് എതിരെയും വന നശീകരണത്തിനു എതിരെയും ആകണം നാം പോരാടേണ്ടത്. ഭൂമിയെ സുരക്ഷിതവും ഭദ്രവും ആയ ഒരു ഹരിത കേന്ദ്രം ആയി അടുത്ത തലമുറക്കു കൈമാറേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ പരിസ്ഥിതി മുഴുവനായും മലിനീകരണത്തിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യ സമൂഹത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു കൊണ്ടിരിക്കുന്നു.

സാമൂഹികവും സാമ്പത്തികവും ആയ പുരോഗതിക്ക് വികസനം അനിവാര്യം ആണ്. പക്ഷെ ഈ വികസനം പലപ്പോഴും പരിസ്ഥിതിക്ക് എതിരാകുന്നു. ഭൂമിയിൽ ചൂട് വർദ്ധിക്കുന്നതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സിഡിന്റെ വർധനവാണ്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്ക് ഉണ്ട്. ഈ ഭൂമി, മുഴുവൻ മനുഷ്യരുടെയും ഭവനമാണ്. മാത്രമല്ല, വായു, വെള്ളം, ഭക്ഷണം , മറ്റു ആവശ്യങ്ങൾ എന്നിവ ഭൂമി നമുക്ക് നൽകുന്നു.

അതിനാൽ, നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്വം ആണ്.




ഹിബ നസ്രിൻ
9 ഡി എം.ഐ. എച്. എസ്. എസ് ഫോർ ഗേൾസ് , പുതു‌പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം