എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയാകുന്ന പ്രക്രതിയെ ഒരിക്കലും വേദനിപ്പിക്കരുത്. ഈ ആധുനിക കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം അനിവാര്യമായ ഒരു വസ്തുതയാണ്.
മനുഷ്യരും, മൃഗങ്ങളും,സസ്സ്യങ്ങളും മറ്റു അനേകം ജന്തുക്കളുമടങ്ങുന്നതിനാണ്‌ പരിസ്ഥിതി എന്ന് പറയുന്നത്. ഇതിൽ മനുഷ്യർക്കാണ് പരിസ്ഥിതി സംരക്ഷണത്തിൽ വലിയ പങ്കുള്ളത്. ഈ പറയപ്പെട്ട മനുഷ്യർ തന്നെയാണ് ഈ കാലത്ത് പ്രക്രതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നത്. കാടുകളിലെ മരങ്ങൾ വെട്ടി മുറിച്ചും, പുഴകൾ വറ്റിച്ചും, വയലുകൾ നികത്തിയും ഒരുപാട് കെട്ടിടങ്ങളും മറ്റും നിർമിക്കുകയാണ്‌ മനുഷ്യർ. അതുകൊണ്ട് തന്നെയാണ് ഉരുൾ പൊട്ടലും, ഭൂമി കുലുക്കവും, പ്രളയവും, സുനാമിയും മറ്റു പ്രകൃതി ദുരന്തങ്ങൾ മനുഷ്യരെ വേട്ടയാടി എത്തുന്നത്.പ്രകൃതി എന്ന അമ്മയെ നശിപ്പിക്കുന്നതിന്ന് പകരം ആ അമ്മയെ സംരംക്ഷിക്കുകയാണ് നാം ചെയ്യേണ്ടത്. അതുകൊണ്ട് ഇനിയുള്ള ദിനങ്ങളിൽ മരം നശിപ്പിക്കുന്നതിന്ന് പകരം മരങ്ങൾ നട്ടു പിടിപ്പിക്കുക പുഴകൾ വറ്റിക്കാതിരിക്കുക, വയലുകൾ നികത്താതിരിക്കുക.ഇത് ഞമ്മൾ ചെയ്യുകയും മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുകയും ചെയ്യുക. അവരാണ് മനുഷ്യത്വമുള്ള യഥാർത്ഥ മനുഷ്യർ. അങ്ങനെയാണ് പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കേണ്ടത് . എല്ലാവരും പ്രകൃതി സ്നേഹമുള്ളവരും പരിസ്ഥിതി സംരക്ഷകരുമായി മാറുക.....

മരം ഒരു വരമാണ്

പ്രക്ര്യതി നമ്മുടെ അമ്മയാണ്

നശിപ്പിക്കാതിരിക്കുക......



ഫായിസ
8 D എം.ഐ.എച്ച്.എസ്.എസ്. ഫോർ ഗേൾസ് പുതുപൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം