എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്/2025-26
സയൻസ് ക്ലബ്ബ് ഉദ്ഘാടനം
ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം വളരെ ഭംഗിയായി നടന്നു. ശ്രീമതി. ടെസി ജോസ് സ്വാഗതം ആശംസിച്ചു. മുൻ സ്റ്റാഫ് അംഗമായ ശ്രീ.സെബാസ്റ്റ്യൻ വി ജെ ക്ലബ്ബ് ഉദ്ഘാടനം നിർവ്വഹിച്ചു. സയൻസ് കോർണർ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന നിർവ്വഹിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. മേരി വിനി ജേക്കബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ശ്രീമതി . ഡാനി ജേക്കബ്ബ് ആശംസകൾ അർപ്പിച്ചു. സയൻസ് അധ്യാപകരായ സിസ്റ്റർ മേഴ്സി ആച്ചാണ്ടി,ശ്രീമതി. ബിജി , ശ്രീമതി.ലിൻസി ജോർജ്ജ്, ശ്രീ. രാകേഷ് എന്നിവർ സന്നിഹിതരായിരുന്നു.
സയൻസ് ക്ലബ്ബ് ഉദ്ഘാടനം-വീഡിയോ ലിങ്ക്
സയൻസ് ക്ലബ്ബ് ഉദ്ഘാടനം -ഫേസ്‍ബുക്ക് ലിങ്ക്
ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കാണ് ജൂലൈ 21 ചാന്ദ്രദിനമായി ആചരിക്കുന്നത്. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു. മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.ഈ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഒരു പോസ്റ്റർ രചന മത്സരം സംഘടിപ്പിക്കപ്പെട്ടു. ചന്ദ്രദിനവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററി പ്രദർശനം സയൻസ് ക്ലബ് അംഗങ്ങൾക്കായി നടത്തി. സയൻസ് അധ്യാപകരായ ശ്രീമതി. മേരി വിനി ജേക്കബ്ബ്, ശ്രീമതി. ലിൻസി ജോർജ്ജ്, സിസ്റ്റർ മേഴ്സി എന്നിവർ സന്നിഹിതരായിരുന്നു.
ചാന്ദ്രദിന ക്വിസ്
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് നടത്തപ്പെട്ടു. ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചന്ദ്രയാത്രയുടെ പ്രസക്തി എന്നിവയെ കുറിച്ച് കുട്ടികളിൽ ഒരവബോധം സൃഷ്ടിക്കുവാൻ ഉതകുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന മത്സരം ആയിരുന്നു.
സയൻസ് ക്വിസ്
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ശാസ്ത്രക്വിസ് നടത്തപ്പെട്ടു. സയൻസ് അധ്യാപകരായ ശ്രീമതി.മേരി വിനി ജേക്കബ്, ശ്രീമതി. ലിൻസി ജോർജ്ജ് എന്നിവർ ആണ് ക്വിസിന് നേതൃത്വം നൽകിയത്. ടീമായിട്ടാണ് മത്‌സരം നടത്തപ്പെട്ടത്. പത്താം ക്ലാസിലെ സൂര്യജിത്ത്, മാത്യൂസ് മോൻ എന്നിവർ ചേർന്ന ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സയൻസ് ക്വിസ് സ്കൂൾ ശാസ്ത്രമേള- "Brain Waves "
2025-2026 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള- "Brain Waves " സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഉദ്‌ഘാടനം ചെയ്തു. സ്റ്റിൽ മോഡൽ, വർക്കിങ് മോഡൽ, റിസേർച്ച് ടൈപ്പ് പ്രോജക്ട്, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെൻറ്സ് , ഹെർബേറിയം- ആൽബം, മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ മത്സരിച്ചു. വിവിധ ഇനങ്ങളിലായി 90 ഗ്രൂപ്പുകൾ മത്സരിച്ചു. അധ്യാപകരായ ശ്രീമതി. ഡാനി ജേക്കബ് , ശ്രീമതി. ബിജി, ശ്രീമതി. ടെസ്സി, ശ്രീമതി. മേരി വിനി ജേക്കബ്, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി എന്നിവർ സന്നിഹിതരായിരുന്നു. മത്‌സരശേഷം മറ്റ് കുട്ടികൾക്കായി പ്രദർശനവും സ്കൂൾ ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
സയൻസ് ക്വിസ് സ്കൂൾ ശാസ്ത്രമേള- "Brain Waves " -ഫേസ്‍ബുക്ക് ലിങ്ക്