എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്/2023-24
സയൻസ് ക്ലബ്ബ് രൂപീകരണം
2023 - 24 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് ഉദ്ഘാടനം സീനിയർ അദ്ധ്യാപകനായ ശ്രീ. ജോസഫ് സർ നിർവ്വഹിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി മേരി വിനി ജേക്കബ് സ്വാഗതം ആശംസിച്ചു.ശാസ്ത്രം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്നു എന്നും ശാസ്ത്രത്തിലുള്ള നമ്മുടെ അറിവ് നമ്മുടെ ജീവിതം മെച്ചപ്പെടുത്തുവാൻ സഹായിക്കുമെന്നും അദ്ദേഹം ജോസഫ് സർ പറഞ്ഞു. സയൻസ് അധ്യാപകരായ ശ്രീമതി. ലിൻസി, ശ്രീമതി. ഡാനി ജേക്കബ്ബ് എന്നിവർ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
സയൻസ് ക്ലബ്ബ് രൂപീകരണം- വീഡിയോ ലിങ്ക്
ദേശീയ ചാന്ദ്രദിനം
അന്തർദേശീയ ചാന്ദ്രദിനമായ ജൂലൈ 20- നു സ്കൂൾ ചാന്ദ്രാദിനം ആഘോഷിച്ചു. പോസ്റ്റർ രചനാ മത്സരം, വീഡിയോ പ്രെസന്റേഷൻ മത്സരം എന്നിവ നടത്തപ്പെട്ടു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനൊപ്പം ശാസ്ത്ര ആഭിമുഖ്യം വളർത്തുവാനും ഈ ദിനാചരണം സഹായകമായി. ഇതിനോടനുബന്ധിച്ച് ഒരു പ്ലാനറ്റോറിയം ഷോ യും നടത്തപ്പെട്ടു. പോർട്ടബിൾ പ്ലാനറ്റോറിയം രംഗത്തെ ആശയ വാഹകരായ സത് ഭാവ് സയൻസ് സെന്റർ സ്കൂളുമായി സഹകരിച്ച് ആണ് പ്ലാനറ്റോറിയം ഷോ സംഘടിപ്പിച്ചത്.
ദേശീയ ചാന്ദ്രദിനം-വീഡിയോ ലിങ്ക്
എ.പി .ജെ അബ്ദുൾ കലാം - ഓർമ്മദിനം- സയൻസ് ക്വിസ്
ഡോ: എ പി ജെ അബ്ദുൾ കലാമിന്റെ ചരമവാർഷിക ദിനമായ ജൂലൈ 27 ന് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് നടത്തപ്പെട്ടു. ലെനോബ് knowledge ക്ലബിന്റെ നേതൃത്വത്തിൽ ആണ് ക്വിസ് നടത്തപ്പെട്ടത്. 2 പേർ വീതമുള്ള 50 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
സ്കൂൾ ശാസ്ത്രമേള മുന്നൊരുക്കം
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രമേള മുന്നൊരുക്കം നടത്തപ്പെട്ടു. വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പേര് റെജിസ്റ്റർ ചെയ്ത കുട്ടികൾക്കായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രമേളയുടെ പ്രധാന മത്സര ഇനങ്ങൾ ആയ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റസ് , റിസർച് ടൈപ്പ് പ്രോജക്ട് എന്നിവയെ കുറിച്ച് കുട്ടികൾക്കായി സയൻസ് അധ്യാപകർ ക്ലാസ് എടുത്തു നൽകി.
സ്കൂൾ ശാസ്ത്രമേള
സ്കൂൾ തല ശാസ്ത്രമേള ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. വിവിധ മത്സര ഇനങ്ങളിലായി 125 കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു. ഓരോ ദിവസവും വികസിച്ചു കൊണ്ടിരിക്കുന്ന വിവിധ ശാസ്ത്രമേഖലകൾ പരിചയപ്പെടുവാനും, രസകരവും ആകർഷകവുമായ രീതിയിൽ ശാസ്ത്രം പഠിക്കുവാനുള്ള വഴികളും കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ ആയിരുന്നു മത്സരം. നിത്യ ജീവിതത്തിൽ ശാസ്ത്രത്തിന്റെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് മനസിലാക്കുവാനും കുട്ടികൾക്ക് സാധിച്ചു. മത്സരത്തിന് ശേഷം മറ്റ് കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ആയിട്ട് പ്രദർശനവും നടത്തി.
ചന്ദ്രയാൻ വിക്ഷേപണദിനാചരണം
ചന്ദ്രയാൻ വിക്ഷേപണം ലൈവ് ആയി കുട്ടികൾക്ക് കാണുവാൻ അവസരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, സയൻസ് ക്ലബ് അംഗങ്ങളും ചേർന്ന് ഒരുക്കി. വിവിധ ക്ലാസ് മുറികളിലായി പരീക്ഷയ്ക്ക് ശേഷം കുട്ടികൾ ഒരുമിച്ച് ചേർന്ന് ഇന്ത്യയ്ക്ക് കൈവന്ന അഭിമാന നേട്ടം നേരിട്ട് വീക്ഷിച്ചു.
ശാസ്ത്രനാടക മത്സരം സബ്ജില്ലാതലം
സ്കൂൾ ശാസ്ത്രോത്സവം - സബ്ജില്ലാതലം
സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി. സബ്‌ജില്ലാതല ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര മേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പ്രവൃത്തി പരിചയ മേളയിൽ സെക്കന്റ് ഓവറോൾ ചാംപ്യൻഷിപ്പും നേടി.
ശാസ്ത്രമേള
ശാസ്ത്രമേളയിൽ സയൻസ് പ്രോജക്ട് വിഭാഗത്തിൽ ശ്രീനന്ദന.ബി, അസ്‌ന ആൻ മാർട്ടിൻ എന്നിവർ ഒന്നാം സ്ഥാനവും, സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഐശ്വര്യ രാജ്, ദേവാനന്ദന.എസ് എന്നിവർ രണ്ടാം സ്ഥാനവും, ഇമ്പ്രോവൈസ്ഡ് വിഭാഗത്തിൽ ആൻ ജോസഫ്, അയന.എസ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.50 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
ശാസ്ത്രനാടക മത്സരം ജില്ലാതലം
സ്കൂൾ ശാസ്ത്രോത്സവം - ജില്ലാതലം
ജില്ലാതല ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേളയിൽ 26 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഗണിത ശാസ്ത്ര മേളയിൽ 78 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.