സ്ത്രീയേ നീ എങ്ങു മറഞ്ഞു .....
നിൻ സ്വാതന്ത്ര്യം എങ്ങു മറഞ്ഞു ....
നിൻ സ്നേഹ നൊമ്പരങ്ങളെ
ഞാൻ എന്നും ഓർക്കുന്നു
നിന്നിലൂടെ ഞാൻ ലോകം അറിഞ്ഞു
ഇന്ന് ഞങ്ങളിൽ നിന്ന് നീ അകലുന്നു
എന്തുകൊണ്ട്? എന്തിനു വേണ്ടി?
അകലുന്നത് എന്തിന്?
നിൻ വിഷമത്തിന് താങ്ങായ്
എന്നും നീ മാത്രം
നിൻ സങ്കടങ്ങൾ കേൾക്കാൻ
ആരും ചെവി കോർക്കുന്നില്ല
നിൻ കരസ്പർശം കൊണ്ട്
എന്റെ വേദനകൾ മറയുന്നു
സ്ത്രീയെ നീ കരയല്ലേ....
സ്ത്രീയെ നീ തളരല്ലേ ......