എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/വായിച്ച് വായിച്ചങ്ങനെ.....

Schoolwiki സംരംഭത്തിൽ നിന്ന്
വായിച്ച് വായിച്ചങ്ങനെ.....

വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും വായിച്ചാൽ വിളയും, വായിച്ചിലെങ്കിൽ വളയും. വായനാദിനം വന്നെത്തിയപ്പോൾ കുഞ്ഞുണ്ണി മാഷിൻ്റെ ഈ വഴികളാണ് ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത്.

കുമാരനാശാൻ, വള്ളത്തോൾ, ബഷീർ, ഒ.എൻ.വി. കുറുപ്പ്, മാധവികുട്ടി തുടങ്ങി മലയാളത്തിൽ വായനയുടെ സുകൃതം പകർന്നവർ നിരവധി പേരുണ്ട്. മലയാളിയെ അക്ഷരത്തിൻ്റെയും വായനയുടെയും ലോകത്തേക് കൈപിടിച്ചുയർത്തുകയും, കേരളത്തിലെ ഗ്രന്ഥാശാല പ്രസ്ഥാനത്തിന് അടിത്തറയിട്ട ശ്രീ പി.എൻ പണിക്കരുടെ ചരമദിനം ആയ ജൂൺ 19 ഇത്തരമൊരു കാര്യത്തിന് ഏറ്റവും അനുയോജ്യമായ ദിവസം എന്നുതന്നെ പറയാം.

നിരന്തര വായനയിലൂടെ മാത്രമേ യഥാർത്ഥത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനാകൂ. അതിന് കുട്ടികാലം മുതലേ വായന ശീലമാക്കുക തന്നെ വേണം. കയ്യിൽ കിട്ടുന്നതെന്തും വായിക്കാനുള്ള ഒരു മനസ്സ് എല്ലാവർക്കും ഉണ്ടാകണം.

വായനയുടെ രൂപവും രീതിയും ഇന്ന് മാറിയിരിക്കുന്നു. ഇൻ്റർനെറ്റും ഉപയോഗിക്കുന്നവരാണ് പലരും. പുസ്തക വായന ആയമുള്ളതാണെങ്കിലും, ഓൺലൈൻ വായന പരന്നതെന്ന് പറയാം. ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന വായന തീർച്ചയായും കൗതുകമുള്ളതു തന്നെയാണ്.

സാങ്കേതികവിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത് ഇടംപിടിച്ച ഇ-മെയിലുകളും, ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നുണ്ട്. വായന താളിയോലകളിൽ തുടങ്ങി പേപ്പർവഴി മോണിറ്ററിലേക്ക് എത്തിയിരിക്കുന്നു. വരുംകാല സാങ്കേതികവിദ്യ വായനയെ ഏതു തരത്തിൽ നമ്മുക്ക്മുന്നിൽ എത്തിക്കുമെന്ന് പറയാൻ കഴിയില്ല.

പുസ്തകങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിക്കാൻ ഓരോത്തർക്കും കഴിയണം. ഭാഷയുടെ നിലനിൽപ്പിനെ പറ്റി ചിന്തിക്കാൻ ഇനി ഓരോ വായനാദിനവും ഉപയോഗപെടുത്താം.

ദേവികാ സുജീവ്
10 ഇ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം