എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

ഞാൻ കണ്ട ഏറ്റവും വലിയ പ്രതിഭാസം
പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിക്കും
ഒരു പ്രതീക്ഷയുണ്ട്
തൻ്റെ വരവും കാത്തിരിക്കുന്ന
മണ്ണിനെ കെട്ടിപുണരാമെന്ന്
ഇത്തരമൊരു പ്രണയമാണ് തൻ്റെ വരവും
കാത്തിരിക്കുന്ന പ്രയസഖിയെ ഒരുനോക്ക് കാണാൻ
ദൂരങ്ങൾ താണ്ടി, മരച്ചില്ലകൾക്കിടയിലൂടെ
പെയ്തിറങ്ങുന്ന ആത്മാർത്ഥമായ പ്രണയം
അവർക്ക് സാക്ഷിയായി ഇലകളും, പൂക്കളും
അവർ തമ്മിലൊന്നിക്കുന്നിടത്
കാർമേഘങ്ങൾ ഇല്ലാതാവുന്നു. ഇതാണ് പ്രണയം
മണ്ണിൻ്റെ മണമുള്ള യഥാർത്ഥ പ്രണയം.

സാന്ദ്രമോൾ . എസ്
9 എ എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത